തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്: 13കാരന് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം ആഴ്ചകളോളം വേദന കൊണ്ട് പുളഞ്ഞ പതിമ്മൂന്നുകാരനെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയും എരുമപ്പെട്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം തറയില്‍ വീട്ടില്‍ സലീം - സബീന ദമ്പതികളുടെ മകനുമായ ഹാഷിമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിച്ച ചികിത്സാ പിഴവില്‍ ആഴ്ചകളോളം ദുരിതം അനുഭവിച്ചത്.

കഴിഞ്ഞ ജനുവരി എട്ടിന് കളിസ്ഥലത്തുവച്ചുണ്ടായ അപകടത്തില്‍ കാല്‍മുട്ടില്‍ മരക്കമ്പ് കയറിയ നിലയിലാണ് ഹാഷിമിനെ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാല്‍മുട്ടിലെ മരക്കമ്പ് പൂര്‍ണമായും നീക്കം ചെയ്യാതെ ഭാഗികമായി മാത്രം നീക്കം ചെയ്ത് ഹാഷിമിനെ വീട്ടിലേക്കയച്ച സര്‍ക്കാര്‍ ഡോക്ടറുടെ നടപടിയാണ് ഹാഷിമിനെ ദുരിതത്തിലാക്കിയത്.

treatmentfailure-1

വീട്ടിലെത്തിയ ഹാഷിമിന് കടുത്ത പനിയും കാലില്‍ നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും എരുമപ്പെട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍ക്ക് കുഴപ്പമൊന്നും കണ്ടെത്താനായില്ല. കടുത്ത പനിയും കാല്‍മുട്ടില്‍ പഴുപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരത്തംകോട് അല്‍ അമീന്‍ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല.

hashim-15486

കാല്‍മുട്ടില്‍ ശേഷിച്ച മരക്കമ്പുമായി വേദന കൊണ്ട് പുളഞ്ഞ ഹാഷിം ജനുവരി പതിനാറിനും അല്‍ അമീന്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തി. കുഴപ്പമില്ലെന്ന് വിധിയെഴുതിയ ഡോക്ടര്‍ മൂന്നുദിവസത്തെ മരുന്നിനെഴുതി ഹാഷിമിനെ വീട്ടിലേക്കയച്ചു. ജനുവരി ഇരുപത്തിയഞ്ചിന് ശക്തമായ പനിയെത്തുടര്‍ന്ന് ക്ലാസ് റൂമില്‍ തളര്‍ന്നു വീണ ഹാഷിമിനെ എരുമപ്പെട്ടിയിലെ ഡോക്ടര്‍ ഇ.കെ. ശശിയുടെ നിര്‍ദേശപ്രകാരം വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹാഷിമിന്റെ കാല്‍മുട്ടില്‍നിന്നു ശേഷിച്ച മരക്കമ്പ് അന്നുതന്നെ നീക്കംചെയ്തു. രണ്ടാഴ്ചയില്‍ കൂടുതല്‍ ദുരിതമനുഭവിച്ച ഹാഷിം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനയ്ക്കിടെ വേദനകൊണ്ട് പുളഞ്ഞ ഹാഷിമിന്റെ കാലിലെ മുറിവ് തരിപ്പിക്കാന്‍ പോലും ആദ്യം തയാറായില്ലെന്നും സംഭവം കണ്ടുനിന്ന ഹാഷിമിന്റ മൂത്ത സഹോദരന്‍ അജ്മല്‍ ബോധംകെട്ട് വീണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Thrissur
English summary
allegation against erumappetty government hospital on boy's treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X