തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം സര്‍വതും തകര്‍ത്തു: പള്ളം കോളനിയെ സര്‍ക്കാരും കൈയൊഴിഞ്ഞു! ദുരിതാശ്വാസം ലഭിച്ചില്ലെന്ന്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയത്തില്‍ നാശം വിതച്ച തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ പള്ളം പട്ടികജാതി കോളനിയിലെ മുപ്പതിലേറെ കുടുംബങ്ങളാണ് സര്‍ക്കാരിന്റെ കാരുണ്യത്തിനായി കാത്തുനില്‍ക്കുന്നത്. ഇരുപതിലേറെ വര്‍ഷം പഴക്കമുള്ള കോളനിയിലെ എല്ലാ വീടുകളിലും രണ്ടാഴ്ചയോളം വെള്ളം കയറിയനിലയിലായിരുന്നു. മണലിപുഴ കരകവിഞ്ഞ് കോളനിയിലൂടെ ഒഴുകിയതോടെ ഇവര്‍ സ്വരുകൂട്ടിവെച്ചതെല്ലാം പ്രളയം കവര്‍ന്നു. ഗൃഹോപകരങ്ങളെല്ലാം നശിച്ചു. വസ്ത്രങ്ങളും രേഖകളും ഒലിച്ചുപോയി.

<strong>പരുക്കേറ്റ് വഴിയിൽ, മാധ്യമപ്രവർത്തകനെ ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി, വീഡിയോ വൈറൽ</strong>പരുക്കേറ്റ് വഴിയിൽ, മാധ്യമപ്രവർത്തകനെ ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി, വീഡിയോ വൈറൽ

കാലപഴക്കംചെന്ന വീടുകളുടെ ചുമരുകള്‍ വിണ്ടുകീറി. ദിവസങ്ങളോളം വെള്ളം കെട്ടി നിന്ന് വീടിന്റെ അടിത്തറക്ക് ബലക്ഷയം സംഭവിച്ചു. ആഴ്ചകളോളം കല്ലൂര്‍ പള്ളി ഹാളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ കുടുംബങ്ങള്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഒന്നുമില്ലാത്തവരായി മാറുകയായിരുന്നു.പ്രളയം കഴിഞ്ഞ് ഏഴു മാസമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാതെയായതോടെ ജീവിതം തള്ളിനീക്കാന്‍ കഷ്ടപെടുകയാണ് കോളനി നിവാസികള്‍.പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നശിച്ചതോടെ ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

floodthrissur

ചില വീട്ടുകാര്‍ അറ്റകുറ്റപണികള്‍ തീര്‍ത്ത് വീട്ടില്‍ താമസമാക്കി.ഭൂരിഭാഗം പേരും വിണ്ടുനില്‍ക്കുന്ന ചുമരുകളുള്ള വീടുകളിലാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്.ഇത്രയേറെ നാശനഷ്ടങ്ങള്‍ സംഭവിച്ച കോളനി നിവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് പതിനായിരം രൂപയുടെ സഹായമാണ്.വീട് പുനര്‍നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപണികള്‍ക്കുമായി സഹായം ലഭിക്കാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ദുരിതാശ്വാസ ലിസ്റ്റില്‍പോലും കോളനി നിവാസികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

കോളനി നിവാസികള്‍ നല്‍കിയ അപേക്ഷകള്‍ കാണാനില്ലെന്ന നിലപാടിലാണ് അധികൃതര്‍.അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കോളനിയില്‍ ഏതുനിമിഷവും നിലംപൊത്താവുന്ന വീടുകളില്‍ കഴിയുന്ന കുടുംബങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്ന് കോളനിക്കാര്‍ പറയുന്നു.പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ കോളനിയില്‍ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. ജില്ലാഭരണകൂടം ഇടപെട്ട് കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് കോളനി നിവാസികള്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
allegation against flood fund relief in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X