തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ ഒപ്പിട്ട് വാര്‍ഡ് മെമ്പര്‍ പണം പിന്‍വലിച്ചെന്ന് പരാതി: പരാതി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ബാങ്കില്‍ നിക്ഷേപിച്ച ചികിത്സാ സഹായനിധിയില്‍നിന്നു വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതായി പരാതി. ചേലക്കര പഞ്ചായത്ത് പരക്കാട് മൂന്നാം വാര്‍ഡ് മെമ്പറായ സുജിത സന്തോഷിനെതിരേയാണ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം വത്സല ശിവദാസ് ചേലക്കര പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. തന്റെ പേരില്‍ വ്യാജ ഒപ്പിട്ട് 'സനോജ്' ചികിത്സാസഹായനിധിയില്‍നിന്നു സി.പി.എം. വാര്‍ഡ് മെമ്പറായ സുജിത സന്തോഷ് നാല്‍പ്പതിനായിരം രൂപ തട്ടിയെടുത്തതായാണ് പരാതി.

<strong>തൃശൂര്‍ പാവറട്ടി പഞ്ചായത്ത് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണം, അന്വേഷണം തുടങ്ങി</strong>തൃശൂര്‍ പാവറട്ടി പഞ്ചായത്ത് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണം, അന്വേഷണം തുടങ്ങി

2018 മാര്‍ച്ച് ആദ്യവാരത്തിലാണ് സനോജ് ചികിത്സാ സഹായ നിധി രൂപീകരിക്കുന്നത്. അര്‍ബുദം ബാധിച്ച് മുറിച്ച് മാറ്റിയ കൈക്ക് മുകളിലായി കഴുത്തില്‍ മുഴ രൂപത്തില്‍ വീണ്ടും അര്‍ബുദം ബാധിച്ചതോടെയാണ് ഫെഡറല്‍ ബാങ്കില്‍ സഹായ നിധി രൂപീകരിച്ചത്. വത്സല ശിവദാസ് (ചെയര്‍പേഴ്‌സണ്‍), വാര്‍ഡ് മെമ്പര്‍ സുജിത സന്തോഷ് (കണ്‍വീനര്‍), മുന്‍ വാര്‍ഡ് മെമ്പര്‍ ഇ.എല്‍. വിശ്വനാഥന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

rupee-money-600-

സനോജിന്റെ ചികിത്സയുടെ ഭാഗമായി പണം ആവശ്യമായി വന്നതോടെ ബാങ്കിലെത്തി സനോജിന്റെ അമ്മ അന്വേഷിച്ചപ്പോഴാണ് നാല്‍പ്പതിനായിരം രൂപ പിന്‍വലിച്ചത് അറിയുന്നത്. ഇതോടെ വത്സലശിവദാസും ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ചെക്ക് മുഖാന്തിരം നാല്‍പ്പതിനായിരം രൂപ പിന്‍വലിച്ചതെന്ന് അറിയുന്നത്. ചെക്കില്‍ വത്സലശിവദാസിന്റെ ഒപ്പ് വ്യാജമായി ഇട്ടുകൊണ്ടാണ് പണം പിന്‍വലിച്ചതെന്ന് ഇതോടെ വ്യക്തമായി. ബ്രാഞ്ച് മാനേജര്‍ക്ക് ഇതോടെ കള്ള ഒപ്പ് ഇട്ടാണ് പണം തട്ടിയെന്ന് കാണിച്ച് പരാതി നല്‍കുകയും ചെയ്തു. മാനേജര്‍ ഇതില്‍ നടപടിയെടുക്കാന്‍ വൈകിയതോടെയാണ് യു.ഡി.എഫ്. ജനപ്രതിനിധികളും കോണ്‍ഗ്രസ് നേതാക്കളുമായി ഫെഡറല്‍ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് ബാങ്ക് ചേലക്കര സി.ഐയ്ക്ക് പരാതി നല്‍കി.

പണം പിന്‍വലിച്ചതിന് മാപ്പ് പറഞ്ഞ് വാര്‍ഡ് മെമ്പര്‍ സുജിത സന്തോഷ് വത്സലശിവദാസിന്റെ വീട്ടിലെത്തിയതും അന്വേഷണത്തിന് വിധേയമാക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. ഷാജി, സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണന്‍, പി.എ. അച്ചന്‍കുഞ്ഞ്, പി.എം. റഫീക്ക്, പ്രദീപ് നമ്പ്യാത്ത്, വിനോദ് പന്തലാടി, പി.സി. മണികണ്ഠന്‍, എന്‍. പ്രസന്ന, സരിത പ്രഭാകരന്‍, സുകുമാരന്‍, ആസിയ ഇസ്മയില്‍, ടി.സി. ശാന്തകുമാരി, മുസ്തഫ, കെ.എസ്. മുഹമ്മദ്, സുബ്രഹ്മണ്യന്‍ വടക്കില്ലം, എ. ഉണ്ണിക്കൃഷ്ണന്‍, രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഞ്ചായത്ത് യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സുജിത സന്തോഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പി.എ. അച്ചന്‍കുഞ്ഞ് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ചേലക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും തട്ടിപ്പ് വിവരം ജനങ്ങള്‍ അറിയാതെ ഒത്തുതീര്‍പ്പാക്കന്‍ ശ്രമിക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ്. പ്രതിനിധികള്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഈ ആരോപണത്തെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചേലക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്പറും രാജിവെച്ച് പുറത്തുപോകണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സജിത്ത് പറഞ്ഞു.

ചേലക്കര നിയോജക മണ്ഡലം ജന. സെക്രട്ടറി രാജേഷ് നമ്പ്യാത്ത്, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. മുരളീധരന്‍, ജനറല്‍ സെക്രട്ടറിമാരായ കെ. സന്താനഗോപാലന്‍, കെ.വി. അനില്‍ കുമാര്‍, യുവമോര്‍ച്ച നിയോജക മണ്ഡലം ജന. സെക്രട്ടറി വിഷ്ണു വരവൂര്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ഗോപന്‍ മേച്ചേരി പ്രസംഗിച്ചു.

Thrissur
English summary
Allegation against ward member on treatment fund fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X