തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഫോണില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.

തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ ശ്രീ. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദര്‍ എത്തിയ ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കും. വീടിനുള്ളില്‍ വച്ച് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുകയായിരുന്ന മൊബൈലില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications