തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ; എഎൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത് ശബരിമല വിഷയത്തിൽ!

Google Oneindia Malayalam News

തൃശൂർ: ചാലക്കുടി എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലായിരുന്നു അറസ്റ്റ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു തടഞ്ഞത്. അഞ്ചോളം കേസുകൾ എഎൻ രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

<strong>പപ്പു വിളിയില്‍ പ്രതിഷേധം, ദേശാഭിമാനിക്ക് ആ ഭാഷയില്‍ മറുപടിയില്ലെന്ന് ഉമ്മന്‍ചാണ്ടി</strong>പപ്പു വിളിയില്‍ പ്രതിഷേധം, ദേശാഭിമാനിക്ക് ആ ഭാഷയില്‍ മറുപടിയില്ലെന്ന് ഉമ്മന്‍ചാണ്ടി

അയ്യപ്പ ജ്യോതി തെളിയിച്ചതും, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതും ഉള്‍പ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് രാധാകൃഷ്ണനെതിരെയുള്ള കേസുകൾ. സ്‌റ്റേഷനില്‍ നേരിട്ട് കീഴടങ്ങിയ അദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

AN Radhakrishnan

പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കനത്ത പോരാട്ടമാണ് ചാലക്കുടി മണ്ഡലത്തിൽ നടക്കുന്നത്. സിറ്റിങ് എം.പി ഇടതു സ്ഥാനാർത്ഥിയായും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. പരമ്പരാഗതമായി യുഡിഎഫിനൊപ്പം ശക്തിയുള്ള മണ്ഡലത്തിൽ 2014ൽ ഇന്നസെന്‍റ് നേടിയത് അട്ടിമറി ജയമായിരുന്നു. കഴിഞ്ഞ തവണ പി.സി. ചാക്കോയും കെ.പി. ധനപാലനും പരസ്പരം തൃശൂർ, ചാലക്കുടി മണ്ഡലങ്ങൾ വെച്ചുമാറിയതാണ് രണ്ടു സ്ഥലത്തെയും തോൽവിക്ക് കാരണമായതെന്നാണ് യുഡിഎഫ് വിലയിരുത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തില്‍ മൽസരിക്കുമെന്ന് അറിയിച്ചിരുന്ന മുൻ ഡിജിപി ജേക്കബ് തോമസം പിൻമാറി. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യക്തമാക്കിയിരുന്ന അദ്ദേഹം തന്റെ സർക്കാർ തന്റെ രാജി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പിൻമാറ്റത്തിന് ഒരുങ്ങുന്നത്. നിലവിൽ സംസ്ഥാന കേഡറിലെ മുതിർന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മല്‍സരിക്കാർ തയ്യാറായതോടെ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Thrissur
English summary
Chalakkudy BJP candidate AN Radhakrishanan arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X