തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ജലീല്‍ ഇടപെട്ട് കിലയില്‍ അനധികൃത നിയമനം നടത്തിയെന്ന് അനില്‍ അക്കര

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മന്ത്രി ജലീലിനെതിരെ ആരോപണം | Oneindia Malayalam

തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ കിലയില്‍ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് അനില്‍അക്കര എംഎല്‍എ അഭിമന്യൂ വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐ അനുഭാവിയുള്‍പ്പെടെ നിരവധിപേരെ ക്രമവിരുദ്ധമായാണു നിയമിച്ചതെന്ന് പത്രസമ്മേളനത്തില്‍ എം.എല്‍.എ. ആരോപിച്ചു. തദ്ദേശസ്വയംഭരണ മന്ത്രിയായിരിക്കെയാണ് വഴിവിട്ട ഇടപെടല്‍ നടന്നതെന്നും പറഞ്ഞു.

<strong>അർധരാത്രിയിൽ പാർലമെന്റ് പിരിച്ചുവിട്ടു, ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക്</strong>അർധരാത്രിയിൽ പാർലമെന്റ് പിരിച്ചുവിട്ടു, ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക്

കിലയിലെ നിയമനങ്ങള്‍ പി.എസ്.സി. വഴി നടത്തണമെന്നു മന്ത്രി കൂടി അംഗമായ കില നിര്‍വാഹകസമിതി തീരുമാനിച്ചിരുന്നു. 90 ദിവസത്തില്‍ കൂടുതല്‍ വരുന്ന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി വേണമെന്നു സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതു ലംഘിച്ചു. കഴിഞ്ഞ ജൂണ്‍ 19 ന് നിയമസഭയില്‍ ചോദ്യത്തിനു മന്ത്രി തെറ്റായ മറുപടിയാണ് നല്‍കിയത്. സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

kt-jaleel-1


പരസ്യം നല്‍കാതെയും കൂടിക്കാഴ്ച്ച നടത്താതെയും മന്ത്രി നേരിട്ട് പത്തോളം പേരെയാണ് നിയമിച്ചത്. തദ്ദേശീയരായ ആളുകളെയാണ് നിയമിച്ചതെന്നാണ് കിലയുടെ വിശദീകരണം. കില നിലകൊള്ളുന്ന പഞ്ചായത്തിന്റെ പരിധിക്കു പുറത്തുള്ളവരെയും നിയമിച്ചു. നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും പരാതി നല്‍കി. നിയമനം നടത്തിയ 87 പേരുടെ ലിസ്റ്റു തന്നിരുന്നു. എസ്.ഡി.പി.ഐ. അനുഭാവിയുടെ മകനെ ഇല്ലാത്ത തസ്തികയിലാണ് നിയമിച്ചതെന്നു ചൂണ്ടിക്കാട്ടി. ഇത് എന്തടിസ്ഥാനത്തിലാണ് എന്നു വ്യക്തമാക്കണം.


എസ്.ഡി.പി.ഐയും മന്ത്രി ജലീലും തമ്മിലുള്ള രഹസ്യബന്ധം ഇതോടെ പുറത്തു വന്നു. പുതിയതായി ചുമതലയേറ്റ മന്ത്രി എ.സി.മൊയ്തീന്‍ കിലയിലെ എല്ലാ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മൗനം വെടിയണം.

Thrissur
English summary
Anil akkara against minister kt jaleel on illegal appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X