• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

5 കോടി രൂപ സിപിഎം, സ്വപ്ന, ശിവശങ്കര്‍, മന്ത്രി, കമ്പനി എന്നിവര്‍ക്കാണ്; ആരോപണവുമായി അനില്‍ അക്കര

തൃശൂര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്പന സുരേഷിന് ഒരു കോടി രൂപ കമ്മീഷനായി ലഭിച്ച വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്ലാറ്റ് നിർമ്മാണത്തില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് സ്ഥലം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. അഴിമതി പിടികൂടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇവിടെ പണിയുന്ന കെട്ടിങ്ങൾ ആകെ 9000ചതുരശ്ര മീറ്റർ ചുറ്റളവിലുള്ളതാണ് പൂർണ്ണമായും കോൺക്രീറ്റ് ഉപയോഗിച്ച് പണിയുന്ന ഈ കെട്ടിടത്തിന്റെ ചെലവ് പരമാവധി 12കോടി മാത്രം, ബാക്കി വരുന്ന 8 കോടിയിൽ 3 കോടി ജിഎസ് കഴിഞ്ഞാൽ 5 കോടി കമ്പനി, മന്ത്രി,സിപിഎം, ശിവശങ്കരൻ,സ്വപ്ന എന്നിവർക്കുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെടുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല

കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല

അഴിമതി പിടികൂടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല,

എന്താണ് വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്ലാറ്റ് നിർമ്മാണതട്ടിപ്പ്?

1-വടക്കാഞ്ചേരി നഗരസഭയുടെയും റവന്യൂ വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ AC മൊയ്‌തീൻ യൂണിടാക്ക് എന്ന ഒരു കമ്പനിക്കും, സയിൻവെഞ്ചേഴ്സ് എന്ന മറ്റൊരു കമ്പനിക്കും നിയമപരമായ യാതൊരു അംഗീകാരവുമില്ലാതെ കെട്ടിടം പണിയാൻ അനുമതി നൽകി

ഭൂമി വിട്ടുനല്കിയിട്ടില്ല

ഭൂമി വിട്ടുനല്കിയിട്ടില്ല

2-വടക്കാഞ്ചേരി നഗരസഭ ഭരണസമിതി കെട്ടിട നിർമ്മാണത്തിന് ഭൂമി വിട്ടുനല്കിയിട്ടില്ല, ലൈഫ് മിഷൻ വിട്ടുനല്കിയിട്ടില്ല, റവന്യൂ വകുപ്പും വിട്ടുനൽകിയിട്ടില്ല,

3-ഈ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയോ സാങ്കേതിക

അനുമതിയോ ഇല്ല,എസി മൊയ്തീൻ നൽകിയ വാക്കാൽ അനുമതി മാത്രം

5കോടി

5കോടി

4-ഇവിടെ പണിയുന്ന കെട്ടിങ്ങൾ ആകെ 9000ചതുരശ്ര മീറ്റർ ചുറ്റളവിലുള്ളതാണ് പൂർണ്ണമായും കോൺക്രീറ്റ് ഉപയോഗിച്ച് പണിയുന്ന ഈ കെട്ടിടത്തിന്റെ ചെലവ് പരമാവധി 12കോടി മാത്രം, ബാക്കി വരുന്ന

8.കോടിയിൽ 3.കോടി ജിഎസ് കഴിഞ്ഞാൽ 5കോടി കമ്പനി, മന്ത്രി,സിപിഎം, ശിവശങ്കരൻ,സ്വപ്ന എന്നിവർക്കുള്ളതാണ്

2019 ആഗസ്റ്റ്

2019 ആഗസ്റ്റ്

5-2019 ആഗസ്റ്റ് മാസത്തിൽ നടന്ന നിർമ്മാണ ഉത്ഘാടനത്തിന് എന്തുകൊണ്ട് നോട്ടീസ് പോലും സർക്കാർ അടിച്ചില്ല

6-2019ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച അവലോകനയോഗത്തിൽ സ്ഥലം എംഎല്‍എയെ വിളിച്ചില്ല.

7-വടക്കാഞ്ചേരി നഗരസഭയുടെ ഭൂമിയിൽ യൂണിറ്റാക്ക് കെട്ടിടം പണിയുമ്പോൾ KSEB താൽക്കാലിക കറന്റ് കണക്ഷൻ യൂണിറ്റാക്കിന്‌ അനധികൃതമായി ലഭിച്ചു

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

8-വടക്കാഞ്ചേരി നഗരസഭയിൽ ഇത്തരത്തിലുള്ള ഒരു ഫോറിൻ കമ്പനി കെട്ടിടം പണിയുമ്പോൾ അതിന്റെ പണമിടപാടും മറ്റ് നടപടികളും പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.

9-ലൈഫ് മിഷൻ ഈ നിയമലംഘനം കണ്ണടച്ചു

10-സർക്കാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പ് വെച്ച കരാർ അനുസരിച്ച്‌ ലഭിച്ച 20കോടി രൂപ എവിടെപ്പോയന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാവുന്നില്ല.

അതുകൊണ്ട് ഇത് സിബിഐ അന്വേഷിക്കണം

രണ്ടായി പിളർന്ന് കൂറ്റൻ കപ്പൽ, ടണ്‍ കണക്കിന് ക്രൂഡോയിൽ കടലിൽ ഒഴുകുന്നു; കാത്തിരിക്കുന്ന ദുരന്തം..!

മദ്രാസില്‍ മുത്തച്ഛന്റെ കൈപ്പിടിച്ച് നടത്തം, അമ്മയുടെ ഇഡ്ഡലി, ഓര്‍മകള്‍ പങ്കുവെച്ച്‌ കമലാ ഹാരിസ്

Thrissur

English summary
ANIL Akkara MLA about vadakkanchery flat scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X