തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊയ്തീനല്ല സാക്ഷാൽ പിണറായി വിജയനുപോലും അതിന് കഴിയില്ല; മറുപടിയുമായി അനില്‍ അക്കര

Google Oneindia Malayalam News

തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എസി മൊയ്തീന് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. ആഗസ്റ്റ്‌ ഏഴിന് ഞാൻ മെഡിക്കൽ കോളേജിലെത്തി സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതിയെ സന്ദർശിച്ചുവെന്ന സിപിഎമ്മിന്റെയും മന്ത്രി മൊയ്‌തീന്റെയും നുണപ്രചാരണം കൊണ്ടൊന്നും ഈ പോരാട്ടത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ മൊയ്തീനല്ല സാക്ഷാൽ പിണറായിവിജയനുപോലും കഴിയില്ലെന്നുമാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്. അനില്‍ അക്കര എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആഗസ്റ്റ്‌ ഏഴിന്

ആഗസ്റ്റ്‌ ഏഴിന്

ആഗസ്റ്റ്‌ ഏഴിന് ഞാൻ മെഡിക്കൽ കോളേജിലെത്തി സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതിയെ സന്ദർശിച്ചുവെന്ന സിപിഎമ്മിന്റെയും മന്ത്രി മൊയ്‌തീന്റെയും നുണപ്രചാരണം കൊണ്ടൊന്നും ഈ പോരാട്ടത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ മൊയ്തീനല്ല സാക്ഷാൽ പിണറായിവിജയനുപോലും കഴിയില്ല. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പ്രധാന കവാടങ്ങളിലെല്ലാം cc tv ഉള്ളതാണല്ലോ? ഈ ദൃശ്യം പോലീസ് ശേഖരിച്ചതാണല്ലോ ആ ദൃശ്യം പോലിസ് പുറത്ത് വിടട്ടെ അതിന് തയ്യാറുണ്ടോ?

കേസെടുക്കണം

കേസെടുക്കണം

അവിടെ ഞാൻ ആശുപത്രിയുടെയുള്ളിൽ കയറിയതിന് തെളിവുണ്ടെങ്കിൽ കേസെടുക്കണം. തയ്യാറുണ്ടോ
മിസ്റ്റർ മൊയ്തീൻ? അവിടെ ആഗസ്റ്റ്‌ 9ന് 12മണിക്ക് വന്ന മന്ത്രി പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചാണ് രഹസ്യയോഗം നടത്തിയത് ആയതിന്റെ തെളിവ് ഞാൻ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. അല്ലാതെ പൊതുചടങ്ങിൽ ഈ ചർച്ച നടത്തിയെന്ന്‌ ഞാനോ ഈ ലോകമോ കരുതിയെന്നാണോ താങ്കൾ മനസ്സിലാക്കിയത്.

താങ്കൾക്ക് രക്ഷപ്പെടാൻ കഴിയില്ല

താങ്കൾക്ക് രക്ഷപ്പെടാൻ കഴിയില്ല

താങ്കൾക്ക് കാക്കാനും കളവിൽ നിന്ന് രക്ഷപെടാനുള്ള ബുദ്ധിയൊക്കെയുണ്ടെന്ന്‌ അറിയാവുന്ന കൂട്ടത്തിലാണ്
ഞാനും, അത് മനസ്സിലാക്കിതന്നെയാണ് ഈ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ ഞാൻ ഇറങ്ങിയിട്ടുള്ളത്. ഈതരം ലോക്കൽ
അഭ്യാസംനടത്തിയതുകൊണ്ടൊന്നും താങ്കൾ നടത്തിയ അഴിമതിയിൽ നിന്ന് താങ്കൾക്ക് രക്ഷപ്പെടാൻ കഴിയില്ല.

പ്രിൻസിപ്പൽ സെക്രട്ടറിയോട്

പ്രിൻസിപ്പൽ സെക്രട്ടറിയോട്

മൊയ്തീൻ മന്ത്രിക്ക് ഈ വിഷയത്തിൽ മോശമായ വാക്കുകൾ എന്നെ പറഞ്ഞ് എന്നെ പ്രകോപിപ്പിക്കാൻ കഴിയില്ല ഞാൻ പരാതികൾ കൊടുത്തത് അന്വേഷണ ഏജൻസികൾക്കാണ്.
ഇന്ന്‌ രാജ്ഭവൻ എനിക്ക് നൽകിയ കത്തിൽ പറയുന്നത്
പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഉചിതമായ നടപടി സ്വീകരിക്കാനും സ്വീകരിച്ച നടപടി എംഎല്‍എ യെ നേരിട്ട് അറിയിക്കാനും രാജ് ഭവൻ നിർദ്ദേശം നൽകിയെന്നാണ്.

നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്

നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്

എന്റെ ശ്രദ്ധ ഈ അഴിമതിക്കാരെ നിയമത്തിന് മുന്നിൽകൊണ്ട് വരികയെന്നതാണ്.മിസ്റ്റർ മൊയ്തീൻ നിങ്ങൾ അഴിമതിക്കാരനാണ് നിങ്ങൾക്ക് ഈ തട്ടിപ്പിൽ പങ്കുണ്ട്. നിങ്ങൾ ലൈഫ് മിഷന്റെ വൈസ് ചെയർമാനാണ്. നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.

"ഖുർആൻ കൊണ്ടുള്ള ഏറാണെങ്കിൽ പിടിക്കുകയല്ലാതെ നിവൃത്തിയില്ല"; ജലീലിനെതിരെ കെഎം ഷാജി

Thrissur
English summary
Anil Akkara responds to Minister AC Moideen on Life Mission project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X