തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്‍ലിയയുടെ മരണം: പ്രതിയെ രക്ഷപ്പെടുത്താന്‍ യുവെവെദികന്‍ കൂട്ടുനിന്നെന്നു പിതാവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എം.എസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആന്‍ലിയയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ യുവെവെദികന്‍ കൂട്ടുനിന്നെന്നും കള്ളമൊഴി നല്‍കിയെന്നും പിതാവ്. കേസില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വടക്കൂട്ട് വി.എം. ജസ്റ്റി(29)നെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് െവെദികനെതിരേ ആരോപണവുമായി ആന്‍ലിയയുടെ പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ െഹെജിനസ് (അജി പാറയ്ക്കല്‍) എത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 28-നു രാത്രി പെരിയാര്‍ പുഴയിലാണ് ആന്‍ലിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ നടക്കുന്ന പരീക്ഷയ്ക്കായി ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആന്‍ലിയയെ കൊണ്ടുവിട്ടത്. അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന പരാതി ജസ്റ്റിന്‍ പോലീസിനു നല്‍കി. മൃതദേഹം കണ്ടെടുത്തപ്പോള്‍ ആത്മഹത്യയാണെന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു. കൊലപാതകമാണെന്ന് ആന്‍ലിയയുടെ മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍, െവെദികന്റെ മൊഴിയെ കൂട്ടുപിടിച്ച് തൃശൂര്‍ ലോക്കല്‍ പോലീസ് അറസ്റ്റിനു തുനിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെ ശനിയാഴ്ച കേസ് ക്രൈം ബ്രാഞ്ചിനു െകെമാറുകയായിരുന്നെന്നും പിതാവ് പറയുന്നു. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണു ജസ്റ്റിന്‍.

anliadeathcase-15

ക്രൈംബ്രാഞ്ച് ഇന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. ജസ്റ്റിന്‍ കീഴടങ്ങിയതിനു പിന്നാലെയും അനുനയശ്രമങ്ങളുമായി െവെദികനെത്തിയെന്നും പിതാവ് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അജി പാറയ്ക്കല്‍ പറഞ്ഞു. ആന്‍ലിയയുടെ ദുരൂഹ മരണം സംബന്ധിച്ചു ക്രൈംബ്രാഞ്ച് തുടക്കം മുതലുള്ള സംഭവങ്ങളില്‍ പുനരന്വേഷണം നടത്തും. കൂടുതല്‍ തെളിവെടുപ്പു നടത്തണമെന്നു കഴിഞ്ഞദിവസം ധാരണയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തുവെന്നു വ്യക്തമായതോടെ ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിന്‍ കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങുകയായിരുന്നു.

Thrissur
English summary
nursing student's death allegation against priest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X