തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്‍ലിയയുടെ മരണം: ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യഹര്‍ജി തള്ളി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുല്ലശ്ശേരി അന്നകര വടക്കൂട്ട് ജസ്റ്റിന്റെ(29) ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോഫി തോമസ് തള്ളി.

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ആഗസ്റ്റ് 25നു കാണാതായ ആന്‍ലിനെ 28 നു മുണ്ടുരുത്തിക്കര അഞ്ചാംപരുത്തി ഭാഗത്ത് പെരിയാര്‍ പുഴയുടെ കൈവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് വടക്കേക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ജസ്റ്റിന്‍. ജസ്റ്റിനെ പ്രതിയാക്കി പാവറട്ടി പോലീസ് പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്തു.
ബാംഗളൂരില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന ആന്‍ലിയയെ ബാംഗളൂര്‍ യാത്രക്കിടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാണാതായെന്നായിരുന്നു പരാതി.

anliadeath-1548

കേസില്‍ പ്രതിയാണെന്നറിഞ്ഞതോടെ ജസ്റ്റിന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് കഴിഞ്ഞ ജനുവരി 19 ന് ചാവക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. റിമാന്‍ഡു ചെയ്തു. ജസ്റ്റിനെ ജയിലിലേക്കയച്ച ചാവക്കാട് കോടതിയുടെ ഉത്തരവു ചോദ്യം ചെയ്താണ് ജാമ്യാപേക്ഷയുമായി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.ആന്‍ലിയയുടെ പിതാവ് ഹൈജിനസ് മകളുടെ ദുരൂഹമരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസ് വിശദാന്വേഷണം നടത്താന്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്. പി.ക്ക് കൈമാറി. ജസ്റ്റിന്റെ അന്നകരയിലുള്ള വീട്ടിലും എറണാകുളത്തു ഫ്‌ളാറ്റിലും കൂടുതല്‍ സ്വത്തും പണവും ആവശ്യപ്പെട്ട് ആന്‍ലിയയെ ശാരീരികമായും മാനസികമായും പീഡനത്തിന് വിധേയമാക്കിയതായാണ് പിതാവിന്റെ പരാതി. ജസ്റ്റിന്റെ പ്രേരണ മൂലമാണ് ആന്‍ലിയ ആത്മഹത്യ ചെയ്തതെന്ന് ആക്ഷേപമുണ്ട്.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുകയാണെന്നും തെളിവുകള്‍ ശേഖരിക്കാനും സാക്ഷികളെ കണ്ട് മൊഴിയെടുക്കാനുമുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി.ബാബുവിന്റെ വാദം പരിഗണിച്ചാണ് ജാമ്യഹര്‍ജി തള്ളിയത്.

Thrissur
English summary
anlea's death: court rejects bail plea of justin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X