തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞപ്പയുടെ ആ അടിയാണ് ആദര്‍ശിന്റെ ജീവനെടുത്തത്; രാഷ്ട്രീയമില്ല, ഗുണ്ടകളുടെ കുടിപ്പക

Google Oneindia Malayalam News

തൃശൂര്‍: അന്തിക്കാട്ടെ സോഷ്യലിസ്റ്റ് ജനതാദള്‍ മുന്‍ പ്രവര്‍ത്തകന്‍ ആദര്‍ശിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പോലീസ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് അറിയിച്ചു. ഈ മാസം രണ്ടിന് രാവിലെയാണ് ആദര്‍ശിനെ വീടിന് അടുത്തുവച്ച് വെട്ടിയത്. ഇതു കണ്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ആദര്‍ശ് ഉച്ചയോടെ മരിച്ചു.

28

സംഭവത്തില്‍ വിവിധ സംഘങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. ഒമ്പത് പേരാണ് അറസ്റ്റിലായത്. മുറ്റിച്ചൂര്‍ പെരിങ്ങാട്ട് ഹിരത്ത്, പടിയം കൂട്ടാല നിജില്‍ എന്ന കുഞ്ഞപ്പു, ഷനില്‍, പ്രജില്‍, ഷിബിന്‍, നിമേഷ്, നിതിന്‍, ബ്രഷ്‌നേവ്, ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആയുധങ്ങളും കണ്ടെടുത്തു. ദീര്‍ഘനാളത്തെ ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് കൊലപാതകം നടത്തിയത്.

8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും

പ്രതികളെ സഹായിച്ചവരെ പിടികൂടാനുണ്ട്. എല്ലാ പ്രതികളും നേരത്തെ പല കേസുകളിലും ഉള്‍പ്പെട്ടവരാണ്. കുഞ്ഞപ്പുവടക്കമുള്ള നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. കുഞ്ഞപ്പു മാരക ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാണ് ആദര്‍ശിന്റെ മരണത്തിന് കാരണമായത്. മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം പ്രദേശം വിട്ടത്. മുറ്റിച്ചൂരം താന്യത്തും അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇത് അമര്‍ച്ച ചെയ്യാന്‍ ഓപറേഷന്‍ റേഞ്ചര്‍ എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും ഡിഐജി സുരേന്ദ്രന്‍ പറഞ്ഞു.

സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്

Thrissur
English summary
Anthikkad Adersh Murder: Nine member gang arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X