തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തിക്കാട് കൊലപാതകം: മന്ത്രി എസി മൊയ്തീന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തൃശ്ശൂർ: തൃശ്ശൂർ അന്തിക്കാട് ബി.ജെ.പി പ്രവർത്തകൻ നിധിൻ്റെ കൊലപാതകത്തിൽ മന്ത്രി എ.സി മൊയ്തീൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊലയാളികളെയും ആസൂത്രണം ചെയ്തവരെയും അറസ്റ്റ് ചെയ്യണം. ഒരു മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് കഴിഞ്ഞ ഒരാഴ്ചയായി മൊയ്തീൻ തൃശ്ശൂർ ജില്ലയിലുണ്ടാക്കിയത്.

കുന്നംകുളം കൊലപാതകത്തിൽ അസ്വഭാവികതയില്ലെന്ന് രാവിലെ 6 മണിക്ക് പറഞ്ഞ മൊയ്തീൻ പിന്നീട് കൊലയ്ക്ക് പിന്നിൽ ആർഎസ്എസാണെന്ന് പറഞ്ഞു. അതിന് ശേഷം ജില്ലയിൽ മുഴുവൻ ആർഎസ്എസിനും ബിജെപിക്കുമെതിരെ ബോർഡുകളും ഫ്ലക്സുകളും സിപിഎം പ്രചരിപ്പിച്ചു. അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയാണ് സിപിഎം നേതാക്കൾ ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

ksurendran-1

രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ മറ്റു സംഘടനാ പ്രവർത്തകരെ വധിക്കുകയോ ചെയ്യുക എന്നത്‌ സിപിഎമ്മിന്റെ ഏതു കാലത്തേയും നയമാണെന്ന് ആരോപിച്ച് സന്ദീപ് വാര്യരും രംഗത്തെതി. കാലം എത്ര മുന്നോട്ട്‌ ചലിച്ചാലും അതിനു മാറ്റം വരുത്താൻ അവർ തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണു തൃശ്ശൂർ അന്തിക്കാട്ടെ ബിജെപി പ്രവർത്തകൻ നിധിനെ ദാരുണമായി കൊലപ്പെടുത്തിയതിലൂടെ വെളിവാകുന്നത്‌.

Recommended Video

cmsvideo
തൃശ്ശൂര്‍: അന്തിക്കാട് കൊലപാതകം; മന്ത്രി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

സിപിഎമ്മിന്റെ ബ്രാഞ്ച്‌ സെക്രട്ടറി സനൂപ്‌ എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന വാദം പോലീസ്‌ തള്ളിയിട്ടും അതിനെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക്‌ മുകളിൽ കെട്ടിവച്ച്‌ തൃശ്ശൂർ ജില്ലയിലാകെ കലാപാന്തരീക്ഷം സൃഷ്ടിച്ച മന്ത്രി എസി മൊയ്തീനാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തം. നിധിന്റെ കൊലപാതകത്തിൽ മന്ത്രിയുടെ പങ്ക്‌ അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Thrissur
English summary
Anthikkad murder: K Surendran wants to probe the role of Minister AC Moideen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X