തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തിക്കാട് പോലീസ്‌സ്റ്റേഷന്‍: നിലംതൊടാത്ത സ്ഥലംമാറ്റം.. പിന്നില്‍ ഗൂഢാലോചന? ക്രിമിനല്‍ സംഘങ്ങള്‍ക്കായുള്ള ഒത്താശയെന്നു ജനം, എട്ടുമാസത്തിനിടെ എത്തിയത് നാലുപേര്‍, പ്രമാദമായ കേസുകളുടെ അന്വേഷണം വഴിമുട്ടി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഏറ്റവും വിസ്തൃതവും പ്രശ്‌നബാധിതവുമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അന്തിക്കാട് പോലീസ്‌സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ സ്ഥിരമായ നിയമനമില്ലാത്തത് വിവാദമാകുന്നു. എട്ടുമാസത്തിനുള്ളില്‍ നാലാമത്തെ സബ്ബ് ഇന്‍സ്‌പെക്ടറാണ് സ്ഥലം മാറി വരുന്നത്. പ്രളയകാലത്തുള്‍പ്പെടെ രണ്ടുവര്‍ഷത്തോളം സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച സബ് ഇന്‍സ്‌പെക്ടര്‍ എസ്ആര്‍ സനീഷ് ചേര്‍പ്പിലേക്ക് സ്ഥലം മാറിയതിനുശേഷം സ്ഥിരമായ നിയമനം ഇവിടെ നടന്നിട്ടില്ല.

<strong>'സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെ കുറിച്ച് എന്താ അഭിപ്രായം?'</strong>'സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെ കുറിച്ച് എന്താ അഭിപ്രായം?'

ഇതിനുശേഷം വന്ന കെ.എസ്. സൂരജ് മൂന്നുമാസമാണ് സേവനമനുഷ്ഠിച്ചത്. ഇദ്ദേഹം വന്‍ മയക്കുമരുന്ന് വേട്ടയാണ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പുനഃക്രമീകരണത്തിന്റെ ഭാഗമായി മലപ്പുറത്തുനിന്ന് സംഗീത് പുനത്തില്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കാലയളവില്‍ ഇദ്ദേഹം നല്ല പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയതോടെ സ്ഥിരം നിയമനം എന്ന നിലയിലാണ് അതിരപ്പിള്ളി സ്റ്റേഷനില്‍ നിന്ന് സുജിത് ജി. നായര്‍ അന്തിക്കാട്ടേക്കെത്തുന്നത്. വന്നെത്തിയ ദിനത്തില്‍ത്തന്നെ റിയല്‍ എസ്റ്റേറ്റുകാരെ ബന്ദിയാക്കിയ 13 പേരെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

Kerala Police

ചാഴൂരില്‍ മകന്‍ പട്ടിണിക്കിട്ട അമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതും വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുതിയതായി ചാര്‍ജെടുത്ത തൃശൂര്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ഇടപെട്ട് അമ്മയെ അഗതിമന്ദിരത്തിലാക്കുകയും ചെയ്തിരുന്നു. ചാര്‍ജെടുത്ത് സ്റ്റേഷന്‍ പരിചയപ്പെട്ടുവന്നപ്പോഴാണ് ഇദ്ദേഹത്തെ കാട്ടൂരിലേക്ക് സ്ഥലംമാറ്റുന്നത്.

ഇപ്പോള്‍ കയ്പമംഗലത്തുനിന്ന് സബ്ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷാണ് പുതുതായി ചാര്‍ജെടുക്കുന്നത്. ഒരു ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ വന്ന് പ്രദേശങ്ങള്‍ പരിചയപ്പെട്ട് കേസുകള്‍ പഠിച്ച് വരുമ്പോഴേക്കും സ്ഥലംമാറ്റുന്നതിനു പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും ക്രിമിനല്‍ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള ഒത്താശയും ഇതിനുകാരണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

കഞ്ചാവ് ഗുണ്ടാ സംഘങ്ങളുടെ ശല്യം രൂക്ഷമായ ഈ സ്റ്റേഷന്‍ പരിധിയില്‍ ഇപ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഇല്ല. പ്രമാദമായ പല കേസുകളുടെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഏഴുമാസത്തിനുള്ളില്‍ ഇവിടെനിന്ന് മോഷണം പോയത് 15 പവന്‍ സ്വര്‍ണമാണ്. കോളിളക്കം സൃഷ്ടിച്ച പ്രദിന്‍ വധം, ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ക്കൊന്നും ഇതുവരെ തുമ്പുണ്ടായിട്ടില്ല.

ഇവിടെ ചാര്‍ജെടുത്ത് കേസുകളുടെ അന്വേഷണം വഴിത്തിരിവിലെത്തുന്ന സമയത്താണ് ഓരോ ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം. നിലവില്‍ ജില്ലയില്‍ ഏറെ ക്രമസമാധാനപ്രശ്‌നങ്ങളുള്ള അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ സമര്‍ത്ഥരായ എസ്.എച്ച്.ഒയുടെയും സബ് ഇന്‍സ്‌പെക്ടര്‍മാരുടെയും സ്ഥിരമായ നിയമനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും കുറവ് സ്റ്റേഷനിലുണ്ട്. ഇതിനിടയിലാണ് കൂനിന്മേല്‍ കുരുവെന്നപോലെ അടിക്കടിയുള്ള സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലംമാറ്റവും.

Thrissur
English summary
Anthikkad Police Station; Conspiracy behind relocation?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X