കന്നിവോട്ടര്‍മാരില്‍ പൗരബോധം നിറയ്ക്കാന്‍ വോട്ടൊരുക്കി സ്വീപ്
തൃശൂര്‍: ജനാധിപത്യ പ്രക്രിയയില്‍ പുതു തലമുറയെയും കന്നിവോട്ടര്‍മാരെയും കണ്ണിചേര്‍ക്കാന്‍ വോട്ട്' എന്ന പേരില്‍ ഹ്രസ്വ ചിത്രമൊരുക്കി സ്വീപ് ടീം (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്റ്ററല്‍ പാര്‍ട്ടിസിപ്പേഷന്‍). തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ 'വോട്ടി'ന്റെ അരങ്ങിലും അണിയറയിലും സ്വീപിന്റെ പ്രവര്‍ത്തകരാണ് എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സ്വീപ് കോര്‍ഡിനേറ്റര്‍ ബിജു ദാസ് തൃത്താലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ വളരെ ഗൗരവകരമായ രാഷ്ട്രീയ സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന പുതുതലമുറയില്‍ പലരും വോട്ട് ചെയ്യാന്‍ മടിക്കുന്നു എന്നും രജിസ്റ്റര്‍ ചെയ്ത കന്നിവോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ ഇത്തരം ക്രിയാത്മക ഇടപെടലുകള്‍ സഹായകരമാകുമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.
ഇലക്ഷന്‍ ദിനത്തെ അവധി ദിനമായി കണ്ട് നാട് കാണാനിറങ്ങുന്ന പുതുതലമുറ ദമ്പതിമാരിലൂടെയാണ് 'വോട്ട്' പുരോഗമിക്കുന്നത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മനോഹരമായ ദൃശ്യങ്ങളും അനുയോജ്യമായ സംഗീതവും സ്വീപ് ടീം ഇഴചേര്‍ത്തിട്ടുണ്ട്. ആര്‍. ആര്‍.ഡെപ്യൂട്ടി കലക്ടര്‍ വി എസ് ബിനു ചിത്രത്തിനായി വയലിനില്‍ തീര്‍ത്ത സംഗീതം ഏറെ പ്രശംസ ഏറ്റുവാങ്ങി. ലിന്‍സ് ഡേവിഡ്, അഞ്ജലി ബിജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായഗ്രഹണം നിര്‍വഹിച്ചത് സനൂപ് കടലാശ്ശേരിയാണ്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം എച്ച് ഹരീഷ്, സ്വീപ് നോഡല്‍ ഓഫീസര്‍ പി സി ബാലഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications