നിയമസഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ ബാനര്‍, പോസ്റ്റര്‍ നീക്കം ചെയ്യാന്‍ ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവ്
തൃശൂര്‍: മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ സംഘടനകളുടെയും ബാനര്‍, പോസ്റ്റര്‍, ഫ്‌ളക്‌സ്, നോട്ടീസുകള്‍ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി എ പ്രദീപ് അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവുകളും പ്രസ്തുത രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ എം.സി.സി സ്‌ക്വാഡുകള്‍ക രൂപീകരിച്ചിട്ടുണ്ട്.
എം.സി.സി ജില്ലാ നോഡല്‍ ഓഫീസറായി ഇരിങ്ങാലക്കുട റവന്യുഡിവിഷനിലെ സി ലതികയെ ചാര്‍ജ്ജ് ഓഫീസറായി നിയോഗിച്ചതായും
അറിയിച്ചു. ഫോണ്‍: 94468 698 15
ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications