തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അശ്വതി കാവുതീണ്ടല്‍ നടന്നു; കനത്ത ചൂടിനെ അവഗണിച്ചെത്തിയത് ലക്ഷങ്ങൾ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലെ ഭരണി മഹോത്സവത്തിന്റെ മുഖ്യ ചടങ്ങായ അശ്വതി നാളിലെ കാവുതീണ്ടലിന് ഭക്തജന ലക്ഷങ്ങള്‍. അശ്വതിക്കാവുതീണ്ടലിനായി കനത്ത ചൂടിനെ അവഗണിച്ചാണ് ഭക്തസഹസ്രങ്ങള്‍ അണിനിരന്നത്. അശ്വതി നാളിലെ മൂന്നര നാഴിക തൃച്ചന്ദന ചാര്‍ത്ത് പൂജയ്ക്ക് ശേഷമാണ് വൈകീട്ട് നാലേകാലോടെ കാവു തീണ്ടിയത്.

<strong>രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!</strong>രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!

രാവിലെ 11ന് ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രനട അടയ്ക്കുകയും തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് വിവിധ മഠങ്ങളിലെ അടികള്‍മാരുടെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രഹസ്യ പൂജ നടക്കുകയുമുണ്ടായി. വിവിധ ദേശങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിന് കോമരങ്ങള്‍ അരമണിയും കാല്‍ചിലമ്പും അണിഞ്ഞ് ആല്‍ത്തറയിലും ക്ഷേത്രാങ്കണത്തിലും ഉറഞ്ഞു തുള്ളിക്കൊണ്ട് ശിരസ് വാളുകൊണ്ട് വെട്ടി രക്തമൊലിക്കുന്ന കാഴ്ചയും ഒപ്പംതന്നെ തലയില്‍ മഞ്ഞള്‍പ്പൊടി തേച്ച് സംതൃപ്തിയടയുന്നതും കാണാം.

Aswathi Kavu theendal

ഈ സമയത്ത് കൈയില്‍ മുളവടികൊണ്ടുള്ള കോല്‍ അമ്പലത്തില്‍ അടിച്ചുകൊണ്ട് തന്നാരംപാടി അമ്പലത്തിനു ചുറ്റും മൂന്ന് പ്രദക്ഷിണം നടത്തും. ഭരണി കാവുതീണ്ടല്‍ ആദ്യം ചെയ്യുന്നത് പാലക്കവേലനാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ പ്രത്യേക കസേരയില്‍ തലയില്‍ കിരീടം ചൂടി കൈയില്‍ വടിയുമേന്തി പാലക്ക വേലന്‍ ദേവിദാസന്‍ കാവ് തീണ്ടുന്നതിനുള്ള അനുമതിയും കാത്തിരിക്കുകയാണ്.

ഒപ്പം കൊടുങ്ങല്ലൂര്‍ വലിയതമ്പുരാന്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ നിലപാടുതറയില്‍ ആല്‍ത്തറയില്‍ പട്ടുകുടയുമായി ക്ഷേത്ര നട തുറക്കുന്നതും കാത്തിരിക്കും. ക്ഷേത്രത്തിലെ രഹസ്യപൂജയ്ക്കുശേഷം അടികള്‍മാരുടെ നേതൃത്വത്തില്‍ ക്ഷേത്രനട തുറന്ന് കൊടുങ്ങല്ലൂര്‍ വലിയതമ്പുരാന്‍ രാമവര്‍മരാജയുടെ പാദം തൊട്ട് വന്ദിക്കുകയും ഈ സമയംതന്നെ തമ്പുരാന്‍ പട്ടുകുട നിവര്‍ത്തുകയും അനുമതിക്കായി കാത്തിരിക്കുന്ന പാലയ്ക്കവേലന്‍ കൈയിലുള്ള വടികൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പ് തകിടില്‍ അടിക്കുന്നതോടെ കാവു തീണ്ടല്‍ ചടങ്ങ് നടക്കുകയാണ്.

ഉറഞ്ഞ് തുള്ളിക്കൊണ്ടിരിക്കുന്ന ഭക്തജനങ്ങള്‍ കൈയിലുള്ള വടികൊണ്ട് അമ്മേ ശരണം, ദേവി ശരണം വിളികളോടെ ക്ഷേത്രത്തിന്റെ ചെമ്പ് തകിടില്‍ ക്ഷേത്രത്തിന്് മൂന്നുവട്ടം വലംവച്ച് ഓടി. വൈകിട്ട് നാലേകാലോടെയാണ് കൊടുങ്ങല്ലൂര്‍ നഗരത്തിനുംക്ഷേത്രാങ്കണത്തിനും അറബിക്കടലിന്റെ ആരവത്തിന്റെ ശരണം വിളിയോടെ സഹസ്രങ്ങള്‍ തങ്ങളുടെ ആചാരനുഷ്ഠാനങ്ങളുടെ നേര്‍ക്കാഴ്ചയായി കാവുതീണ്ടിയത്.

പൂജയ്ക്ക് മുന്‍പായി ക്ഷേത്രാങ്കണ അങ്കണം അടിച്ചുകഴുകി പാത്രങ്ങള്‍ വൃത്തിയാക്കിയശേഷം പൂജയ്ക്ക് അനുമതി കൊടുക്കാന്‍ അവകാശമുള്ള വലിയതമ്പുരാന്‍ രാമവര്‍മ രാജയെ പരിവാരസമേതം ക്ഷേത്രത്തിലേക്ക് ആനയിക്കുകയും പൂജയ്ക്കായി തമ്പുരാന്‍ കല്പന കൊടുക്കുകയും പരമ്പരാഗത പൂജ അവകാശികളായ മുതിര്‍ന്ന കാരണവന്മാരായ നീലത്തുമഠം പ്രദീപ് കുമാര്‍ അടികള്‍, മഠത്തില്‍ മഠം രവീന്ദ്രനാഥ അടികള്‍, കുന്നത്തുമഠം പരമേശ്വരന്‍ ഉണ്ണി അടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നരനാഴിക നീണ്ടുനില്‍ക്കുന്ന ശാക്‌തേയ പൂജ തുടങ്ങി.

കാളി -ദാരിക യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് ചികിത്സനല്‍കുന്ന സങ്കല്‍പ്പമുള്ള അതീവരഹസ്യമുള്ള പൂജ നാലോടെ അവസാനിച്ചപ്പോള്‍ കിഴക്കേ നടയിലെ നിലപാടു തറയില്‍ ഉപവിഷ്ടനായിരുന്ന തമ്പുരാന്റെ അനുമതിയോടെ പുറകില്‍നിന്നിരുന്ന കോയ്മ വാസുദേവന്‍നമ്പൂതിരി പട്ടുകുട നിവര്‍ത്തിയപ്പോള്‍ വടക്കു പടിഞ്ഞാറന്‍ ആല്‍ത്തറയില്‍ ഉപവിഷ്ടനായിരുന്ന പാലക്കവേലന്‍ ആദ്യം കാവുതീണ്ടിയപ്പോള്‍ ഉടന്‍തന്നെ മറ്റ് ആല്‍ത്തറകളില്‍ അണിനിരന്ന ഭക്തസഹസ്രങ്ങള്‍ താളത്തില്‍ തന്നാരം പാടി ക്ഷേത്രത്തിന്റെ ചെമ്പ് തകിടുമേല്‍ മൂന്ന് പ്രാവശ്യം അടിച്ച് കാവ് തീണ്ടിയപ്പോഴാണ് ആറുമാസത്തെ ത്യാഗത്തിന്റെ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയായത്.

കാവുതീണ്ടലിന് ശേഷം ഭക്തര്‍ വലിയതമ്പുരാന്റെ കാല്‍ക്കല്‍ തൊട്ടു വന്ദിച്ചാണ് മടങ്ങിയത്. ഇന്ന് ഭരണി മഹോത്സവം നടക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് മനുഷ്യനെ ബലികൊടുക്കുന്നതിന്റെ ത്യാഗത്തിന്റെ ഓര്‍മയ്ക്കായി കുശ്മാണ്ഡ ബലി നടക്കും. ആയിരത്തില്‍ അധികം പാവപ്പെട്ടവരുടെ നേതൃത്വത്തിലാണ് വാദ്യമേള ആഘോഷങ്ങളുടെ അകമ്പടിയോടെ ബലി നടക്കുന്നത്.

Thrissur
English summary
"Aswathi kavi theendal" celebrated in Kodungalloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X