തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചത് ഏഴംഗസംഘം: കൊള്ളസംഘം ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളംവിട്ടു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂരും കൊച്ചിയിലും എടിഎമ്മുകള്‍ കൊള്ളയടിച്ചത് ഏഴംഗ സംഘം. റെയില്‍വേ സ്‌റ്റേഷന്‍ വഴി കൊള്ളസംഘം ട്രെയിനില്‍ കേരളം വിട്ടെന്നു സൂചന. സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നും സൂചന. കവര്‍ച്ച നടത്തി ഏഴംഗ സംഘം ചാലക്കുടിയില്‍നിന്ന് വേഗത്തില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്.

<strong>അതിജീവിച്ചത് രണ്ട് മഹാപ്രളയത്തെ: ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമന ചരിത്രത്തിലേക്ക്</strong>അതിജീവിച്ചത് രണ്ട് മഹാപ്രളയത്തെ: ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമന ചരിത്രത്തിലേക്ക്

കോട്ടയത്തുനിന്ന് മോഷ്ടിച്ച വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ചശേഷം തൊട്ടടുത്തുള്ള സ്‌കൂളിലെത്തി വസ്ത്രം മാറി. അവിടെനിന്ന് ചാലക്കുടി റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നു. പാലക്കാട്ടേക്ക് ട്രെയിനുണ്ടോ എന്ന് റെയില്‍വേ സ്‌റ്റേഷനില്‍ അന്വേഷിച്ചു. ഇല്ലെന്നു മറുപടി കിട്ടിയതോടെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറില്‍ തൃശൂരില്‍ ഇറങ്ങി ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളംവിട്ടു. ഉത്തരേന്ത്യക്കാരായ സംഘം കേരളത്തിലെത്തി കൊള്ള നടത്തി മുങ്ങിയതാണെന്നും വ്യക്തമായി.

 പിക്കപ്പ് വാന്‍ കണ്ടെടുത്തു!

പിക്കപ്പ് വാന്‍ കണ്ടെടുത്തു!


സംഘം മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാന്‍ ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ചു. ശനിയാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനത്തില്‍ രക്തവും കണ്ടെത്തി. കോട്ടയത്ത് കോടിമതയില്‍നിന്ന് മോഷ്ടിച്ച വാഹനമാണിത്. ഇന്നലെരാവിലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പ്രതികള്‍ തമ്മില്‍ സംഘട്ടനം നടന്നിട്ടുണ്ടാകാമെന്ന് പോലീസ് സംശയിച്ചെങ്കിലും സമീപത്ത് കണ്ടെത്തിയ രക്തക്കറ ഇതുമായി ബന്ധപ്പെട്ടതല്ലെന്ന നിഗമനത്തിലെത്തി. ഇവിടെനിന്നു മണംപിടിച്ച പോലീസ് നായ ഹൈസ്‌കൂളിന്റെ അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് സ്‌കൂളിന്റെ മുന്‍ഭാഗത്തെ പൊളിഞ്ഞുകിടക്കുന്ന മതിലിലൂടെ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ചെന്നുനിന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാസംഘം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടതായുള്ള നിഗമനത്തില്‍ പോലീസെത്തിയത്.

 ഫോണ്‍നമ്പര്‍ കണ്ടെത്താന്‍

ഫോണ്‍നമ്പര്‍ കണ്ടെത്താന്‍

ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. കാരണം, ഇത്തരം കവര്‍ച്ചയ്ക്കായി ഇവര്‍ ഇറങ്ങുമ്പോള്‍ സാധാരണ ഫോണുകള്‍ ഉപയോഗിക്കാറില്ല. പോലീസ് പിന്തുടരുമെന്ന കാരണത്താലാണിത്. ഇവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് കൈമാറി. ഡല്‍ഹി, തമിഴ്‌നാട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രാദേശികമായി ഇവര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗ്യാസ് കട്ടറും സിലിണ്ടറും കോട്ടയത്തുനിന്ന് വാങ്ങിയിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇനി, കവര്‍ച്ചാ സംഘത്തിലേക്ക് എത്താന്‍ ഇതരസംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ സഹായംകൂടി കേരള പോലീസിന് വേണ്ടിവരും. ഡി.ജി.പി. തലത്തില്‍ അത്തരത്തിലുള്ള ഏകോപനം വേണ്ടിവരും.

 അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്

അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്

എ.ടി.എം. കവര്‍ച്ചകള്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കും. കവര്‍ച്ചക്കാരെ കണ്ടെത്താന്‍ നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ സഹായവും തേടിയിട്ടുണ്ട് അടുത്തിടെ പുറത്തിറങ്ങിയ ഇതര സംസ്ഥാന മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. തൃക്കാക്കര എ.സി.പി, ചാലക്കുടി ഡിവൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ സ്‌ക്വാഡുകളിലായി തിരിഞ്ഞ് അന്വേഷിക്കും. അന്വേഷണത്തിന് ദില്ലി, തമിഴ്‌നാട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കവര്‍ച്ചക്കാര്‍ ചാലക്കുടിയില്‍ ഉപേക്ഷിച്ച വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. പ്രതികളുടേതെന്നു കരുതുന്ന വിരലടയാളങ്ങള്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയ്ക്ക് കൈമാറി. വാഹനത്തില്‍ ഒന്നിലധികം ഇടങ്ങളില്‍നിന്നു രക്തക്കറ കണ്ടെത്തി.

മോഷ്ടാക്കളുടെ വിവരങ്ങള്‍

മോഷ്ടാക്കളുടെ വിവരങ്ങള്‍

അടുത്തിടെ ജയില്‍ മോചിതരായ ഇതര സംസ്ഥാന പ്രൊഫഷണല്‍ മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍, തമിഴ്‌നാട് ബന്ധമുള്ള പ്രൊഫഷണല്‍ സംഘമാകും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കുന്നു. ആദ്യം മോഷണശ്രമം നടന്ന കോട്ടയം വെമ്പള്ളി മുതല്‍ ചാലക്കുടി വരെയുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

 മോഷണം വെള്ളിയാഴ്ച

മോഷണം വെള്ളിയാഴ്ച

വെള്ളിയാഴ്ച പുലര്‍ച്ചെയാണു കൊരട്ടി ജങ്ഷനുസമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. എ.ടി.എം. അറുത്തുമാറ്റി പത്തുലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ബാങ്കിനോട് ചേര്‍ന്നാണ് എംടിഎം കൗണ്ടറും. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൗണ്ടര്‍ പൊളിച്ചിരിക്കുന്നത്. തുടര്‍ന്ന് ട്രേയില്‍ സൂക്ഷിച്ചിരുന്ന പത്തുലക്ഷത്തോളം രൂപയും കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.

 ദൃശ്യങ്ങള്‍ ക്യാമറയില്‍

ദൃശ്യങ്ങള്‍ ക്യാമറയില്‍

ബാങ്കിന് മുന്നിലെ നിരീക്ഷണ ക്യാമറ കവര്‍ച്ചാസംഘം സ്‌പ്രേ പെയിന്റടിച്ചിട്ടുണ്ട്. പിക്കപ്പ് വാനില്‍ സ്ഥലം വിടുന്നതും ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ഈ പിക്കപ്പ് വാനാണ് ചാലക്കുടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. പുലര്‍ച്ചെ 1.20ന് എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ചതായും കാണുന്നുണ്ട്. ഇതിനുശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്. സ്ഥലവും സാഹചര്യവും മുന്‍കൂട്ടി മനസിലാക്കിയ പ്രൊഫണല്‍ കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

Thrissur
English summary
atm robbery accused may flee in Dhanbad express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X