തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം: സംഭവം നാട്ടികയില്‍, പരാജയം സമ്മതിച്ച് മോഷ്ടാക്കള്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി. എം. തകര്‍ത്ത് മോഷണ ശ്രമം. ദേശീയ പാതയില്‍ പഴയ ട്രിക്കോട്ട് മില്ലിനു സമീപത്തെ നാട്ടിക ശാഖാ ഓഫീസിനോട് ചേര്‍ന്ന എടിഎമ്മാണു തകര്‍ക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമുതല്‍ മൂന്നുവരെ രണ്ടംഗസംഘം നടത്തിയ ശ്രമത്തില്‍ പണം അപഹരിക്കാനാകാതെ തിരിച്ചുപോവുകയായിരുന്നു.

atmrobberytcr22-

മഴക്കോട്ട് ധരിച്ച് പുറകില്‍ ബാഗ് തൂക്കി മുഖം മറച്ച നിലയിലെത്തിയ മോഷ്ടാക്കള്‍ കമ്പിപ്പാരയും സമീപത്തെ പറമ്പില്‍നിന്ന് എടുത്ത കോണ്‍ക്രീറ്റ് തറയോട് കൂടിയ ഇരുമ്പ് തൂണും ഉപയോഗിച്ചാണ് എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ചത്. എടിഎം മുറിക്കകത്തെ രണ്ട് ക്യാമറയില്‍ ഒന്ന് തകര്‍ത്തിട്ടുണ്ട്. മറ്റൊന്ന് ക്യാമറയാണെന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് തകര്‍ക്കാതിരിക്കാന്‍ കാരണമെന്ന് കരുതുന്നു. എടിഎം പൂര്‍ണമായും തുറക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് പണം നഷ്ടപ്പെടാതിരുന്നത്.

atmrobberytcr-

ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ചിരുന്നതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ എത്തിയ വാഹനത്തെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. രാവിലെ ഒമ്പതോടെ ബാങ്കിനടുത്ത് തട്ടുകടയില്‍ ശീതള പാനീയം വില്‍പ്പന നടത്തുന്നയാളാണ് എ.ടി.എം. തകര്‍ത്ത നിലയില്‍ കണ്ട് ബാങ്ക് അധികൃതരെ വിവരം അറിയിക്കുന്നത്. വലപ്പാട് സി.ഐ: ടി.കെ. ഷൈജു, എസ്. ഐ: പി.ജി. മധു എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. എ.ടി.എം. തകര്‍ക്കാന്‍ എടുത്ത ഇരുമ്പ് തൂണ് ബാങ്കിന് സമീപം ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്.

Thrissur
English summary
atm robbery attempt in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X