തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ വന്‍ ആസൂത്രണം, രക്ഷപെടാനുള്ള എല്ലാ മാര്‍ഗവും ഉറപ്പു വരുത്തിയെന്ന് പോലീസ്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ വന്‍ ആസൂത്രണമെന്ന് അന്വേഷണ സംഘം. പ്രാദേശികമായ സഹായം ലഭിക്കാന്‍ സാധ്യത കുറവാണ്. കവര്‍ച്ച നടത്തേണ്ട എടിഎം, അവിടേക്കെത്താനുള്ള വഴി, എന്നിവ മുന്‍കൂട്ടി നിരീക്ഷിച്ചതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. എടിഎം കൗണ്ടറുകള്‍ നേരത്തെ തന്നെ പരിശോധിച്ചു കവര്‍ച്ചാ സാധ്യത ഉറപ്പു വരുത്തിയിട്ടുണ്ടാകുമെന്നും പോലീസ് പറയുന്നു. കൗണ്ടറുകളിലെ സുരക്ഷ, ആളുകള്‍ എത്താത്ത സമയം എന്നിവ കൃത്യമായി വിലയിരുത്തിയാണ് കവര്‍ച്ചയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. മോഷണ വിദഗ്ധരുടെ ഒരു സംഘം ആണ് കവര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയിരിക്കുന്നതെന്നാണ് നിഗമനം.

<strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്...</strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്...

രക്ഷപെടാനുള്ള എല്ലാ മാര്‍ഗവും ഉറപ്പു വരുത്തി കൃത്യതയോടെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യന്‍ പ്രൊഫഷണല്‍ സംഘങ്ങള്‍ ഇത്തര ത്തില്‍ പ്രാദേശിക സംഘങ്ങളുമായി ബന്ധപ്പെടുവാന്‍ ബുദ്ധിമുട്ടാണെന്നാണ് പോലീസ് കരുതുന്നത്. പ്രാദേശിക സഹായം സ്വീകരിച്ചാല്‍ പോലീസ് പെട്ടെന്ന് പിടികൂടുവാന്‍ സാധ്യതയുള്ളതിനാല്‍ അവരുമായി ബന്ധം പുലര്‍ത്താന്‍ പ്രഫഷണല്‍ സംഘങ്ങള്‍ ശ്രമിക്കാറില്ല. അവര്‍തന്നെ നേരിട്ട് വന്ന് പരിശോധന നടത്തി പദ്ധതി തയാറാക്കുകയാണ് രീതി.

AT theft

നേരത്തെയുണ്ടായ ചാലക്കുടി ജ്വല്ലറി മോഷണത്തിന് സമാനമായ കളവാണ് നടന്നിരിക്കുന്നത്. ഇതേ തരത്തില്‍ സംഘാംഗങ്ങള്‍ സ്ഥലത്ത് എത്തി പദ്ധതികള്‍ പ്ലാന്‍ ചെയ്താണ് മോഷണം നടത്തിയത്. ഒരു വിധ തെളിവുകള്‍ അവശേഷിപ്പിക്കാതെ രക്ഷപെടുകയും ചെയ്തു. ജ്്വല്ലരി കവര്‍ച്ചയിലും പ്രതികളെ വലയിലാക്കിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേക്ഷണമാണ് . അതിനാല്‍ ലഭ്യമായ സിസിടിവി ദൃശ്യ.ങ്ങളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

പ്രതികള്‍ തൃശൂരില്‍നിന്ന് രക്ഷപ്പെട്ട ശേഷം ആന്ധ്രയില്‍ എത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു. അന്വേഷണ സംഘം അവിടെയെത്തി തിരച്ചില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോട്ടയത്തെ കോടിമത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്തുനിന്ന് രാജസ്ഥാന്‍ സ്വദേശികളെ കാണാതായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. മൂന്നു സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം. പ്രതികള്‍ രക്ഷപെട്ടത് ട്രെയിന്‍ മാര്‍ഗമാണെമന്ന നിഗമനത്തില്‍ റെയില്‍വ് സ്റ്റേഷനുകള്‍ വഴിയുള്ള അന്വേഷണവും നടക്കുന്നു. കൊരട്ടിയിലെ അന്വേഷണ സംഘം ഉടനെ ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലാണ് മോഷ്ടാക്കള്‍ കടന്നതെങ്കില്‍ ഗോവയുമായി ബന്മുണ്ടാകുമെന്നാണ് കരുതുന്നത്.

ഏഴംഗ സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ചത് കവര്‍ച്ചക്കാരുടെ ചിത്രം തന്നെയാണോ എന്ന ആശയകുഴപ്പവും പോലീസിനുണ്ട്. ലഭിച്ച ഏഴുപേരുടെ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഇരുമ്പനത്തെ സിസിടിവി ക്യാമറയില്‍ നിന്നും സംഘത്തില്‍ തടിച്ച ഒരാളുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ലഭിച്ച ഏഴുപേരുടെ ദൃശ്യത്തില്‍ അയാളെ കാണാനില്ലാത്തതാണ് സംശയത്തിനിടയാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊരട്ടി ജംഗ്ഷന് സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. എ.ടി.എം. അറുത്തുമാറ്റി പത്ത് ലക്ഷത്തോളം രൂപയാണു കവര്‍ന്നത്.

പ്രതികളെ തേടി മൂന്നു സംഘങ്ങള്‍ ഉത്തരേന്ത്യയില്‍

ചാലക്കുടിയിലെ എ.ടി.എം. കവര്‍ച്ചകേസ് പ്രതികളെ തേടി പോലീസ് നെട്ടോട്ടത്തില്‍. ആദ്യസൂചനയനുസരിച്ച് ഏഴുപേരാണ് പ്രതികളെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അതു ശരിയല്ലെന്ന നിഗമനത്തിലെത്തി. അതേസമയം പോലീസിന്റെ മൂന്നു അന്വേഷണസംഘങ്ങളും അന്യസംസ്ഥാനങ്ങളില്‍ തെരച്ചില്‍ ശക്തിപ്പെടുത്തി. ചാലക്കുടിയിലെ അന്വേഷണസംഘം ഗോവയിലുണ്ടെന്നറിയുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ പോലീസ് സംഘത്തിന്റെ അന്വേഷണവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ്. ബീഹാറിലും ഡല്‍ഹിയിലും അന്വേഷണം നടത്തുന്നുണ്ട്. ഒരുസ്ഥാപനത്തില്‍ നിന്നുമിറങ്ങി നടന്നുപോകുന്നതായി കണ്ട മൂന്നുപേരുടെ വിശദാംശങ്ങളും പോലീസ് തേടുന്നുണ്ട്. കൊരട്ടിയിലെ എ.ടി.എം കൗണ്ടറുകളില്‍ കണ്ട ചിലരുടെ ചിത്രങ്ങളുമായാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത് എന്നറിയുന്നു.

ചാലക്കുടി റെയില്‍വേസ്‌റ്റേഷനു മുന്നിലൂടെ നടന്നുപോകുന്ന ഏഴുപേരുടെ ദൃശ്യങ്ങളാണ് മോഷ്ടാക്കളുടേതെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നത്. എന്നാല്‍ അതിലുള്‍പ്പെട്ടവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം ചാലക്കുടിയിലും അന്വേഷണം സജീവമാണ്. പഴയ മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്നു നായ ഇറങ്ങിയോടിയത് സ്‌കൂള്‍ പരിസര ത്തേക്കായിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ വഴി പ്രതികള്‍ രക്ഷപ്പെട്ടുവോ എന്നാണ് അന്വേഷിക്കുന്നത്. ഫലത്തില്‍ കൃത്യമായ വിവരം ഇനിയും വെളിപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസ്.

Thrissur
English summary
ATM theft case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X