Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനി ടൈം മോഷ്ടിക്കും' (എടിഎം)... തൃശൂരിലെ എടിഎമ്മുകളുടെ 'കവര്‍ച്ചാ ദോഷം' മാറുന്നില്ല, എപ്പോള്‍ വേണമെങ്കിലും മോഷ്ടിക്കാവുന്ന അവസ്ഥയില്‍ എടിഎമ്മുകള്‍... കവര്‍ച്ച കൂടുമ്പോഴും ബാങ്കുകള്‍ക്ക് നിസംഗത!!

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ സ്‌റ്റേറ്റ് ബാങ്കിന്റെ എടിഎം സെന്ററില്‍ കവര്‍ച്ചാ ശ്രമം. വരന്തരപ്പിള്ളി റിങ് റോഡില്‍ സ്‌റ്റേറ്റ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള എടിഎം മെഷീന്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. എടിഎം സെന്ററിലെ രണ്ട് നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബസുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയാണ് കവര്‍ച്ചാശ്രമം നടന്നിരിക്കുന്നത്. രണ്ട് പേരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് കരുതുന്നു. എ.ടി.എം. സെന്ററിലെ നശിപ്പിക്കപ്പെട്ട ക്യാമറയില്‍ കവര്‍ച്ചക്കെത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ന്നു. രണ്ടുപേരും ഉടുത്തമുണ്ടുകൊണ്ട് മുഖം മറച്ച രീതിയിലാണ് എത്തിയിരുന്നത്. മേഖലയില്‍ കറന്റ് പോയ സമയത്താണ് കവര്‍ച്ചാ ശ്രമം നടന്നിട്ടുള്ളത്.

atm

ക്യാമറയുടെ വയര്‍ മുറിച്ചു മാറ്റി

എ.ടി.എം. സെന്ററിന്റെ മുന്‍പില്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ വയര്‍ മുറിച്ചു മാറ്റിയാണ് കവര്‍ച്ചക്കെത്തിയവര്‍ അകത്ത് കയറിയിരിക്കുന്നത്. സെന്ററിന്റെ അകത്തുള്ള ക്യാമറ തകര്‍ത്തതിനുശേഷം മെഷീന്റെ അടിഭാഗത്ത് പണം നിറച്ച ട്രേയുടെ ലോക്ക് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ മുംബൈയിലെ എസ്.ബി.ഐ. ബാങ്കിന്റെ സ്വിച്ച് സെന്ററിലേക്ക് മെസേജ് എത്തുകയായിരുന്നു. ഉടന്‍തന്നെ ബാങ്കിന്റെ തൃശൂര്‍ ഓഫീസിലേക്ക് വിവരം അറിയിക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് ബാങ്കില്‍നിന്ന് വരന്തരപ്പിള്ളി പോലീസിന് വിവരം ലഭിക്കുന്നത്.

നിമിഷങ്ങള്‍ക്കകം എസ്.ഐ. ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കെത്തിയവര്‍ രക്ഷപ്പെട്ടിരുന്നു. കവര്‍ച്ചക്കിടെ എ.ടി.എം. സെന്ററിലെ അലാറം മുഴങ്ങിയതാവാം ഇവര്‍ രക്ഷപ്പെടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. പ്രഫഷണല്‍ കവര്‍ച്ചക്കാരല്ല ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ബൈക്കിലാണ് ഇവര്‍ കവര്‍ച്ചക്കെത്തിയതെന്നാണ് പോലീസിന്റെ സംശയം. സമീപത്തുള്ള നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ചാ ശ്രമം നടന്നയുടനെ ബാങ്ക് മാനേജരുടെ നേതൃത്വത്തില്‍ എ.ടി.എം. സെന്ററില്‍ പരിശോധന നടത്തി.


ബസുകളില്‍ മോഷണം


പണം നഷ്ടപ്പെട്ടില്ലെന്നാണ് കരുതുന്നത്. എ.ടി.എം. സെന്റര്‍ കുത്തിത്തുറക്കാനുള്ള ആയുധങ്ങള്‍ക്ക് വേണ്ടിയാണ് ബസുകളില്‍ മോഷണം നടന്നതെന്ന് കരുതുന്നു. സ്വകാര്യ ബസിലും സ്‌കൂള്‍ ബസിലുമാണ് മോഷണം നടന്നിട്ടുള്ളത്. സ്വകാര്യ ബസിലെ സ്പീക്കറുകള്‍ തകര്‍ത്തു. സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ബസില്‍ മോഷണം നടന്ന വിവരം അറിയുന്നത്. ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരാണ് ബസുകളില്‍ മോഷണശ്രമം നടന്ന വിവരം പോലീസിനെ അറിയിച്ചത്. എന്നാല്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കാതെ പോലീസ് ബസ് വിട്ടയക്കുകയായിരുന്നു. ബസിലും എ.ടി.എം. സെന്ററിലും എത്തിയതെന്ന് ഒരേ ആളുകളാണോ എന്ന് അറിയാനുള്ള തെളിവുകളാണ് ബസ് വിട്ടയച്ചതോടെ നഷ്ടമായത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തും.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി


വിരലടയാള വിദഗ്ധന്‍ യു. രാമദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എ.ടി.എം. സെന്ററിനുള്ളില്‍ അഞ്ചിടങ്ങളില്‍ വിരലടയാളം പതിഞ്ഞിട്ടുണ്ട്. എ.ടി.എം. മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്ന കമ്പിപ്പാര സമീപത്തെ കെട്ടിടത്തിന്റെ ഗോവണിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇത് സ്വകാര്യ ബസില്‍നിന്ന് മോഷ്ടിച്ചതാണെന്ന് കരുതുന്നു. ഈ കമ്പിയിലും എ.ടി.എം. സെന്ററിലും തെളിഞ്ഞ വിരലടയാളങ്ങള്‍ സാമ്യമുള്ളതായി പറയുന്നു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ നായ ഡോണ എ.ടി.എം. സെന്ററില്‍നിന്ന് വരന്തരപ്പിള്ളി അങ്ങാടിയില്‍ എത്തി തിരിച്ചുപോന്നു. ചാലക്കുടി ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘവും വരന്തരപ്പിള്ളി പോലീസുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സമീപത്തുള്ള വീടുകളിലും സ്ഥാപനങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. വരന്തരപ്പിള്ളിയില്‍ കറന്റ് പോയതുകാരണം ഭൂരിഭാഗം ക്യാമറകളും പ്രവര്‍ത്തനരഹിതമായിരുന്നു. ആമ്പല്ലൂര്‍, വരന്തരപ്പിള്ളി, പാലപ്പിള്ളി, നന്തിപുലം എന്നീ പ്രധാനപ്പെട്ട റോഡുകളിലുള്ള നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയം

സ്‌റ്റേറ്റ് ബാങ്കിന്റെ എ.ടി.എം. സെന്ററില്‍ കവര്‍ച്ചക്കെത്തിയ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയം. എ.ടി.എം. സെന്ററിന്റെ അകത്തുള്ള നിരീക്ഷണ ക്യാമറയില്‍ രണ്ടുപേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ രേഖപ്പെടുത്തിയ സമയത്ത് വരന്തരപ്പിള്ളി സെന്ററില്‍ ഒരു ബൈക്ക് അഞ്ചു തവണ കടന്നു പോകുന്നതായി പോലീസിന് തെളിവ് ലഭിച്ചു. വരന്തരപ്പിള്ളിയിലെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിലെ നിരീക്ഷണ ക്യാമറയിലാണ് ബൈക്കിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. കവര്‍ച്ചക്കെത്തിയവരുടെ കൂട്ടാളികളാണോ ഇവരെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വ്യക്തതയില്ലാത്ത ദൃശ്യങ്ങളായതിനാല്‍ മറ്റ് പരിശോധനകളിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+