തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടി എടിഎം കവര്‍ച്ച രാജസ്ഥാന്‍ സ്വദേശികളായ നാലംഗസംഘമെന്നു സൂചന

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്തിയത് രാജസ്ഥാന്‍ സ്വദേശികളായ നാലംഗ സംഘമെന്നു സൂചന. അന്വേഷണ സംഘത്തിനു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കവര്‍ച്ച നടത്തിയതിന് പിന്നില്‍ ഇവരാണെന്ന നിഗമനത്തിലാണ് പോലീസ്. സംഘത്തിലെ നാല് പേരുടെ ചിത്രങ്ങളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് അന്വേഷണ സംഘത്തിലെ ഒരു ടീം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. കോട്ടയത്തെ ചിന്നവനത്തിന് സമീപം ടോറസ് ലോറി ഡ്രൈവര്‍മാരായാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് നാലംഗ സംഘം എത്തിയത്.

<strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !</strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !


ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു രാജസ്ഥാന്‍ സ്വദേശി പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ഇയാള്‍ക്ക് കവര്‍ച്ചയില്‍ പങ്കില്ലെന്നും ബോധ്യമായിട്ടുണ്ട്. ഇയാളില്‍നിന്നാണ് അന്വേഷണ സംഘത്തിന് കവര്‍ച്ച സംഘത്തെ പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളും ലഭ്യമായത്. ലോറി ഡ്രൈവറായി ജോലി നോക്കുന്നതിനിടെ എ.ടി.എം. കൗണ്ടറുകളും ഇവര്‍ നിരീക്ഷിച്ചിരുന്നു. കവര്‍ച്ചക്കായാണ് നാലംഗ സംഘം കേരളത്തിലെത്തിയതെന്ന് ഉറപ്പായി. കവര്‍ച്ച ആസൂത്രണം ചെയ്തതിനുശേഷം ഇവിടെനിന്നും പിക്ക്അപ്പ് വാന്‍ മോഷ്ടിച്ചാണ് സംഘം കടന്നത്.

Thrissur

12ന് പുലര്‍ച്ചെയാണ് കൊരട്ടി ജങ്ഷന് സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ച നടന്നത്. എ.ടി.എം. കുത്തിത്തുറന്ന് പത്ത് ലക്ഷത്തോളം രൂപയാണ് കവര്‍ച്ച ചെയ്തിട്ടുള്ളത്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കൊരട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൗണ്ടര്‍ പൊളിച്ചിരിക്കുന്നത്. തുടര്‍ന്ന് ട്രേയില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷത്തോളം രൂപയും കവര്‍ച്ചാ സംഘം കൊണ്ടുപോയി.

ബാങ്കിന് മുന്നിലെ നിരീക്ഷണ ക്യാമറയില്‍ സ്‌പ്രേ പെയിന്റ് ചെയ്ത നിലയിലായിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നാലോടെ കവര്‍ച്ച നടന്നതായാണ് നിഗമനം. കവര്‍ച്ചാ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന പിക്ക് അപ്പ് വാന്‍ പിന്നീട് ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് തെരക്കായതിനാല്‍ കവര്‍ച്ചാ സംഘത്തെ പിടികൂടുന്നതില്‍ പരിമിതികളുള്ളതാണ് അന്വേഷണ സംഘം നേരിടുന്ന ഒരു പ്രതിസന്ധി. അതേസമയം കവര്‍ച്ചാസംഘം രാജസ്ഥാന്‍ വിട്ടു പോയിട്ടുണ്ടാകുമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഏതായാലും മോഷ്ടാക്കള്‍ ഉടന്‍ വലയിലാകുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

Thrissur
English summary
ATM theft in Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X