തൃശൂരില്‍ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം, രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണ പുരത്ത് സി പി ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. സി പി ഐ ശ്രീനാരായണ പുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എ അനില്‍ കുമാറിന്റെയും സഹോദരിയുടെയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത ആക്രമികള്‍ വീട്ടിലുണ്ടായിരുന്ന കാര്‍, ജീപ്പ്, സ്‌കൂട്ടര്‍ എന്നിവയും അടിച്ചുതകര്‍ത്തു. അനില്‍ കുമാറിന്റെ സഹോദരി ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചത് ഈ ജീപ്പും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
ആയുധധാരികളായ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് നടത്തിയതെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് എല്‍ ഡി എഫിന്റെ ഓഫീസിന് നേരെയും പ്രചരണ ബോര്‍ഡുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്ന് സി പി ഐ ആരോപിക്കുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് രണ്ട് ബി ജെ പി പ്രവര്‍ത്തകരെ മതിലകം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications