തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണി; പണം തട്ടാൻ ശ്രമം, തൃശൂരിൽ യുവാവിന് കിട്ടിയത് മുട്ടൻ പണി

Google Oneindia Malayalam News

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കോനൂര്‍ കോമ്പിള്ളി സ്വദേശി രഞ്ജിത്ത് (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ചിത്രം മോശപ്പെട്ട രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതിയുടെ ഉദ്ദേശം. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

arrest

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മെമ്മറി കാര്‍ഡിലാക്കി വീടിന്റെ മതിലില്‍വച്ച് വീട്ടുകാരെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് യുവാവ് പണം ആവശ്യപ്പെട്ടത്. എന്നാല്‍ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതി മോര്‍ഫിംഗിനായി ഉപയോഗിച്ച ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. കൊരട്ടി എസ്എച്ച്ഒ ബികെ അരുണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ സികെ സുരേഷ്, സിഒ ജോഷി, എഎസ്‌ഐമാരായ എംഎസ് പ്രദീപ്. സെബി, സീനിയര്‍ സിപിഒ വിആര്‍ അന്‍വര്‍ രഞ്ജിത്ത് എന്നവരും സംഘത്തിലുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്നും 1000 കടന്ന് കൊവിഡ് ബാധ, 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 752 രോഗമുക്തി!സംസ്ഥാനത്ത് ഇന്നും 1000 കടന്ന് കൊവിഡ് ബാധ, 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 752 രോഗമുക്തി!

തൃശൂരില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗംതൃശൂരില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗം

എറണാകുളത്ത് 59 പേർക്ക് കൊവിഡ്: 38 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ, 20 പേർ തമിഴ്നാട് സ്വദേശികൾ എറണാകുളത്ത് 59 പേർക്ക് കൊവിഡ്: 38 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ, 20 പേർ തമിഴ്നാട് സ്വദേശികൾ

Thrissur
English summary
Attempt to extort money from housewife, man arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X