ആ പെൺകുട്ടി ഞാനാണ്,നിങ്ങൾ കണ്ടതും കേട്ടതുമല്ല സത്യം; അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയുടെ ഓഡിയോ സന്ദേശം
ആ പെൺകുട്ടി ഞാനാണ്,നിങ്ങൾ കണ്ടതും കേട്ടതുമല്ല സത്യം; അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയുടെ ഓഡിയോ സന്ദേശം
തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയെന്ന കേസിൽ അറസ്റ്റിലായ ടിക് ടോക് താരം അമ്പിളിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയുടെ ഓഡിയോ സന്ദേശം. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെൺകുട്ടി ഞാനാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് സന്ദേശം. വാർത്ത വ്യാജമാണെന്നും കേസ് പൊലീസ് കെട്ടിചമച്ചതാണുമെന്നുമാണ് ഓഡിയോയിൽ പറയുന്നത്. അമ്പിളിയുടെ ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്ന് തന്നെയാണ് പോസ്റ്റ്.

"ഇപ്പോൾ നിങ്ങളെല്ലാവരും ഒരു ന്യൂസ് കണ്ടിട്ടുണ്ടാവും അമ്പിളി ഒരു പെൺകുട്ടിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട്. പക്ഷെ ആ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെൺകുട്ടി ഞാനാണ്. ഈ വാർത്ത ഫെക്ക് ന്യൂസാണ്. ഇതൊന്നുമല്ല സത്യം. നിങ്ങൾ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളിയെന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നതൊക്കെ നുണയാണ്. ഇതൊക്കെ പൊലീസുകാര് കെട്ടിചമച്ച കഥകളാണ്." ഓഡിയോ സന്ദേശത്തിൽ പറയുന്നു.

തന്റെ ഇഷ്ടപ്രകാരമാണ് താൻ അമ്പിളിയുടെകൂടെ പോയതെന്നും ഇത്രയും നാളും അമ്പിളിയുടെ കൂടെ തന്നെയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇപ്പോൾ താൻ ഏഴ് മാസം ഗർഭണിയാണെന്നും പെൺകുട്ടി പറയുന്നു. അതേസമയം അമ്പിളിയെ പൊലീസുകാർ ഓടിച്ചിട്ട് പിടിച്ചുവെന്നൊക്കെ പറയുന്നുണ്ടെന്നും എന്നാൽ ഇതല്ല സത്യമെന്നും ഓഡിയോയിൽ പറയുന്നു. പൊലീസുകാർ വീട്ടിലെത്തി അമ്പിളിയുടെ അച്ഛനെ മർദിച്ചുവെന്നും പെൺകുട്ടി പറഞ്ഞു.

അമ്പിളിക്കെതിരെ മൊഴികൊടുത്താൽ തനിക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും പെൺകുട്ടി. സർക്കാർ തന്നെ ഏറ്റെടുക്കുമെന്നും പറഞ്ഞു. എന്നാൽ തനിക്ക് അഞ്ച് ലക്ഷം രൂപ ഒന്നും വേണ്ടെന്നും പെൺകുട്ടി പറഞ്ഞു. എന്തറിഞ്ഞിട്ടാണ് ട്രോളുന്നത് എന്ന ചോദ്യത്തിലാണ് ശബ്ദശകലം അവസാനിക്കുന്നത്. " ഇതാണ് സത്യാവസ്ഥ !! കളവ് പറയുന്നവരുടെ മുമ്പിൽ നേരിനായി നിങ്ങൾ ആരും തന്നെ കാത്ത് നിൽക്കരുത് ...
സത്യം മറയ്ക്കാനായി അവർ നുണ കൊണ്ട് ഒരു കൊട്ടാരം തന്നെ തീർത്തിട്ടുണ്ടാവും" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

ടിക് ടോക്ക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന വിഘ്‌നേഷ് കൃഷ്ണയെ ( അമ്പിളി ) പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതത് ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ കേട്ടത്. വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ വിഘ്‌നേഷിന്റെ പഴയ വീഡിയോകളും പോസ്റ്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.
സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം












Click it and Unblock the Notifications