ആനകളുടെ എണ്ണം കുറയ്ക്കില്ല, എല്ലാം പതിവ് പോലെ; തൃശൂര്‍ പൂരം നടത്താന്‍ അനുമതി
തൃശൂര്‍: മുഴുവന്‍ ചടങ്ങുകളോടെ തൃശൂര്‍ രൂപം നടത്താന്‍ തീരുമാനിച്ചു. ആനകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാവില്ലെന്നും കുടമാറ്റത്തിന് 15 വീതം ആനകള്‍ ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പൂരത്തിനെത്തുന്ന ജനപങ്കാളിത്തം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിയന്ത്രിക്കും. സാമ്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവ് പോലെ നടക്കുന്നതായിരിക്കും.

ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് മാസ്‌ക് ധരിക്കാതെ ആരെയും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. കൂടാതെ സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും വേണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് സമാനമായി നടത്തണമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം നടക്കുക.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications