ബസുകളുടെ മത്സരയോട്ടം: ഓട്ടോ മറിഞ്ഞ് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ക്ക് പരുക്ക്
തൃശൂര്‍: ഒളരിയില്‍ മല്‍സരയോട്ടത്തിനിടെ സ്വകാര്യബസിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഗര്‍ഭിണിയടക്കം രണ്ടുപേര്‍ക്കു പരുക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ കണ്ടശാംകടവ് സ്വദേശി മുക്കാപ്പുഴ വീട്ടില്‍ വിമല്‍ദാസ്, യാത്രക്കാരി കണ്ടശാംകടവ് സ്വദേശി ഇളംമ്പായില്‍ സന്തോഷിന്റെ ഭാര്യ അജിത എന്നിവര്‍ക്കാണു പരുക്ക്. അപകടത്തില്‍ സാരമായി പരുക്കേറ്റ ബിമല്‍ദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അജിതയുടെ ഭര്‍ത്താവ് സന്തോഷ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഇരുബസുകളും തടഞ്ഞിട്ടു. ഒരു ബസിന്റെ കണ്ണാടി എറിഞ്ഞുടച്ചു. അഞ്ചു മാസം ഗര്‍ഭിണിയായ അജിതയെ ആശുപത്രിയില്‍ പരിശോധന കഴിഞ്ഞു തിരിച്ച് പോകുമ്പോഴായിരുന്നു അപകടം. തൃശൂര്‍-ചാവക്കാട് റൂട്ടിലോടുന്ന നിര്‍മാല്യം, തൃശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന ഭുവനേശ്വരി എന്നീ ബസുകള്‍ മല്‍സരിച്ചു ഓടുന്നതിനിടെ ഭുവനേശ്വരി ബസാണ് ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലെ ഗട്ടറില്‍ വീഴാതിരിക്കാന്‍ ഓട്ടോറിക്ഷ വേഗം കുറച്ചപ്പോഴാണ് മല്‍സരിച്ചോടിയെത്തിയ ഭുവനേശ്വരി ബസ്, ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-കാഞ്ഞാണി റൂട്ടില്‍ അരമണിക്കുറോളം വാഹന ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ വെസ്റ്റ് പോലീസും, മോട്ടാര്‍ വാഹനവകുപ്പും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.












Click it and Unblock the Notifications