തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹകരണസംഘത്തില്‍നിന്നു ഒരുകോടി തട്ടിച്ച കേസ്; മുന്‍കൂര്‍ജാമ്യം നിഷേധിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആഭരണത്തൊഴിലാളി സഹകരണ സംഘത്തില്‍നിന്നു ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ചെമ്പുക്കാവ് മൈലിപ്പാടത്ത് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി ഓഫ് ഓര്‍ണമെന്റ് വര്‍ക്കേഴ്‌സ് ലിമിറ്റഡ് സഹകരണസംഘത്തിന്റെ രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയും വ്യാജ വൗച്ചറുകളുണ്ടാക്കിയുമായിരുന്നു തട്ടിപ്പ്. ഇടപാടുകാര്‍ ഏല്‍പിച്ച സ്വര്‍ണം മറിച്ചു പണയംവെച്ചുവെന്നും കേസുണ്ട്. വിശ്വാസവഞ്ചന നടത്തിയതുമൂലം സംഘത്തിനു ഒരു കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

<br>ഇന്തോനേഷ്യയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു, തീവ്രത 7.1 രേഖപ്പെടുത്തി!!
ഇന്തോനേഷ്യയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു, തീവ്രത 7.1 രേഖപ്പെടുത്തി!!

സൊസൈറ്റിയില്‍ പണയം വെച്ച സ്വര്‍ണ്ണം മറ്റൊരു സ്വകാര്യസ്ഥാപനത്തില്‍ മറിച്ച് പണയം വെച്ചു പണം തട്ടിയെന്നാണ് സെക്രട്ടറിക്ക് എതിരായ പരാതി. ഒന്നാംപ്രതി കൈനൂര്‍ നെല്ലിപ്പറമ്പില്‍ പി.കെ.ധന്യ(38 ), രണ്ടാംപ്രതിയും ഇവരുടെ ഭര്‍ത്താവുമായ നെല്ലിപ്പറമ്പില്‍ ബോബി (45) എന്നിവര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹര്‍ജിയാണ് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് തള്ളിയത്. സൊസൈറ്റി സെക്രട്ടറിയുടെ ചുമതല 2008 മുതല്‍ 2017വരെയുള്ള കാലയളവില്‍ വഹിച്ചിരുന്നത് ധന്യയാണ്. ഇടപാടുകാരുടെ പേരില്‍ അവര്‍ അറിയാതെ വായ്പ എടുത്തുവെന്നും പരാതിയുണ്ട്. സഹകരണസംഘം ഓഡിറ്ററുടെ 2015-16 കാലഘട്ടത്തിലെ പരിശോധനയ്ക്കിടയിലാണ് ക്രമക്കേടു കണ്ടെത്തിയത്. തുടര്‍ന്ന് സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കൈനൂര്‍ പുളിപ്പറമ്പില്‍ പി.ബി. സുരേന്ദ്രന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

fraud-22-147450

സ്വര്‍ണം മറിച്ചുവെച്ചു കിട്ടിയ പണം സ്വന്തം പേരില്‍ സൊസൈറ്റിയില്‍ സ്ഥിരനിക്ഷേപം നടത്തി പലിശസഹിതം ധന്യ പിന്‍വലിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റെ സഹായത്തോടെ വ്യാജ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകള്‍ ഉണ്ടാക്കി അതുപയോഗിച്ചും പണം പിന്‍വലിച്ചു. ഇതിനായി രേഖകളിലും വ്യാപകമായ തിരുത്തല്‍ വരുത്തി. വ്യാജവൗച്ചറുകള്‍ ഉണ്ടാക്കിയും വിശ്വാസവഞ്ചന നടത്തിയും സൊസൈറ്റിക്ക് നഷ്ടം ഉണ്ടാക്കിയെന്നാണ് പരാതി.

ആഭരണത്തൊഴിലാളികളുടെ സഹ. സംഘത്തില്‍ നിന്നും ഒരു കോടിയലധികം രൂപയുടെക്രമക്കേട് കണ്ടെത്തിയതിനാലും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശാന്വേഷണം ആവശ്യമായതിനാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം സ്വീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Thrissur
English summary
Bail denied in cash fraud case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X