തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവർഷമെത്തി... മത്സ്യത്തൊഴിലാളികൾക്ക് ദുരിത പെയ്ത്തുമായി ട്രോളി നിരോധനവും!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കാലവര്‍ഷത്തോടൊപ്പം ദുരിതപെയ്ത്തുമായി ട്രോളിങ് നിരോധനവുമെത്തി. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍വന്നു. കടലിന്റെ മക്കള്‍ക്ക് വറുതിയുടെയും ആശങ്കയുടെയും നാളുകളാണിനി നേരിടാനുള്ളത് . ട്രോളിങ് നിരോധന കാലയളവില്‍ മുനയ്ക്കക്കടവ് ഫിഷ് ലാന്റിങ് സെന്റര്‍ കേന്ദ്രീകരിച്ചുള്ള മത്‌സ്യ ബന്ധനവും അനുബന്ധ മേഖലകളും സ്തംഭിക്കും.

<strong>തിരിച്ചടിയിൽ നിന്ന് പാഠം, ശബരിമല വിഷയത്തിൽ തീവ്ര നിലപാടിൽ നിന്ന് പിന്നോട്ടടിക്കാൻ പിണറായി സർക്കാർ</strong>തിരിച്ചടിയിൽ നിന്ന് പാഠം, ശബരിമല വിഷയത്തിൽ തീവ്ര നിലപാടിൽ നിന്ന് പിന്നോട്ടടിക്കാൻ പിണറായി സർക്കാർ

സമീപ നഗരങ്ങളായ ചാവക്കാട്, വാടാനപ്പള്ളി തുടങ്ങിയ മാര്‍ക്കറ്റുകള്‍ക്കും ഈ കാലം തിരിച്ചടിയാണ് . 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം അവസാനിക്കുന്നത് ജൂലൈ 31 നാണ്. സര്‍ക്കാരിന്റെ സൗജന്യറേഷനില്‍ മാത്രം ഇനിയുള്ള ദിവസങ്ങളില്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് ജീവിതം തള്ളിനീക്കേണ്ടിവരും.

Fishing

അതേസമയം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി പ്രതീക്ഷയുടെ കാലമാണ്. ഈ സീസണിലെ അവസാന മത്‌സ്യബന്ധനത്തിന് ഇന്നലെ കടലില്‍ പോയ ബോട്ടുകള്‍ക്കെല്ലാം തരക്കേടില്ലാതെ ചെമ്മീന്‍ ലഭിച്ചു. കടലില്‍നിന്ന് തിരിച്ചെത്തിയ ബോട്ടുകള്‍ പൂവാലന്‍ ചെമ്മീനുമായാണ് മടങ്ങിയത്. ഫിഷ്‌ലാന്‍ഡിങ് സെന്ററില്‍ത്തന്നെ കിലോയ്ക്ക് 184 രൂപ വിലകിട്ടി.

എന്നാല്‍ വലിയ ഇന്‍ബോര്‍ഡ് വള്ളക്കാരും ചെറുവഞ്ചിക്കാരുമെല്ലാം ഏതാനും മാസങ്ങളായി വറുതിയിലാണ്. മെച്ചമില്ലാത്തതിനാല്‍ വലിയൊരുവിഭാഗം ഇന്‍ബോര്‍ഡ് വള്ളക്കാര്‍ കടലില്‍ പോവാറില്ലായിരുന്നു. എന്നാല്‍ കാലവര്‍ഷം തുടങ്ങാറായപ്പോള്‍ ഇവരുടെ നില അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ബോട്ടുകാര്‍ മീന്‍പിടിത്തം നിര്‍ത്തുന്നതോടെ കടലില്‍ മീന്‍പിടിത്തം നടത്തുന്നത് വള്ളക്കാരും ചെറുവഞ്ചിക്കാരും മാത്രമാവും.

ഇതിനാല്‍ തീരക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങളും ചെറിയ സംഘര്‍ഷങ്ങളും പതിവാണ്. ഒരുവിഭാഗം തൊഴിലാളികള്‍ ഇട്ടിരിക്കുന്ന വലയ്ക്കുമുകളിലൂടെ മറ്റുള്ളവര്‍ മീന്‍പിടിത്തയാനങ്ങളുമായി പോകുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും. ബംഗാളികളുള്‍പ്പെടെയുള്ള മറുനാടന്‍ തൊഴിലാളികള്‍ നിരോധനത്തെത്തുടര്‍ന്ന് നാടുകളിലേക്കു മടങ്ങി.

ട്രോളിങ് നിരോധനകാലത്ത് മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പിന്റെ ഒരു ബോട്ട് ജില്ലയിലെ കടലിലുണ്ടാവും. ബോട്ടുകള്‍, വലകള്‍ തുടങ്ങിയ മത്‌സ്യബന്ധന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മത്‌സ്യത്തൊഴിലാളികള്‍ ഈ കാലം ചെലവഴിക്കും. കടലില്‍ ട്രോളിങ് നിരോധനം കര്‍ശനമായി നടപ്പാക്കാനാണ് അധികൃതരുടെ തിരുമാനം.

ട്രോളിങ് നിരോധനം ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 ന് അര്‍ധ രാത്രിവരെ 52 ദിവസമാണ് നിരോധനമുള്ളത്. ട്രോളിങ് നിരോധന കാലയളവ് മത്സ്യബന്ധന തൊഴില്‍ മേഖലയെ നേരിട്ടും അനുബന്ധ മേഖലകളെ പരോക്ഷമായും ബാധിക്കും. അതേസമയം മഴയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളടക്കമുള്ളവരോട് വരും ദിവസങ്ങളില്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Thrissur
English summary
ban on trolling has been on the rise since Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X