തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാര്‍ക്കോഴ കേസ്; സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് താരിഖ് അന്‍വര്‍

Google Oneindia Malayalam News

ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയ സ്പീക്കറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല. കോണ്‍ഗ്രസിലെ വിവിധ പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ പരിഹരിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും താരിഖ് അന്‍ വര്‍ തൃശൂരില്‍ പറഞ്ഞു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ബാർക്കോഴ കേസ്;സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് താരിഖ് അൻവർ
thrissur

അതേസമയം, ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ് എന്ന് ചെന്നിത്തലയും ആരോപിച്ചിരുന്നു. സംസ്ഥാന നിയമസഭയുടെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവ മാത്രമായി മാറിയിരിക്കുന്നു.

മുഖ്യമന്ത്രി പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലി എന്ന നില വന്നിരിക്കുകയാണ്. സ്പീക്കര്‍ക്കെതിരെ നോട്ടീസ് കൊടുക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതും അതുകൊണ്ടാണ്. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതൊക്കെ കണ്ട് പകച്ചു പോകുന്ന ആളാണ് ഞാന്‍ എന്ന് പിണറായി വിജയന്‍ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Thrissur
English summary
Bar bribe case; Tariq Anwar said the speaker's action was politically motivated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X