തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ ബിബിന്‍ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍... പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത് മറ്റൊരാളെ പ്രതീക്ഷിച്ച്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുട എടക്കുളത്ത് വച്ച് ഇക്കഴിഞ്ഞ 15ന് സുഹൃത്തിന്റെ പെങ്ങളുടെ കല്യാണ നിശ്ചയത്തിന് വന്ന പൊറത്തിശ്ശേരി സ്വദേശി ബിബിനെ (32) സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.എടക്കുളം സ്വദേശികളായ പുതിയേടത്ത് വീട്ടില്‍ ജിതേഷ് മേനോന്‍ (27),ഓട്ടത്ത് വീട്ടില്‍ നിധിന്‍ കൃഷ്ണ(34),പഴംമ്പിള്ളി വീട്ടില്‍ അഭിലാഷ്(23) എന്നിവരാണ് ഡി.വൈ.എസ്. പി ഫേമസ് വര്‍ണ്മീസിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ എസ്.ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

<strong>ഭര്‍ത്തൃമതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍, ചാരിത്ര്യശുദ്ധിയച്ച ഭര്‍ത്താവ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍, സംഭവം മലപ്പുറത്ത്!!</strong>ഭര്‍ത്തൃമതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍, ചാരിത്ര്യശുദ്ധിയച്ച ഭര്‍ത്താവ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍, സംഭവം മലപ്പുറത്ത്!!

ഇക്കഴിഞ്ഞ 9 നാണ് സംഭവങ്ങളുടെ തുടക്കം ഇരിങ്ങാലക്കുട സ്വദേശിയായ അഖില്‍ എന്ന യുവാവുമായി പ്രതിയായ ജിതേഷ് സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു.സംഘര്‍ഷത്തില്‍ പരിക്കേറ്റ ജിതേഷ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 14-ാം തിയ്യതി ആശുപത്രിയില്‍ നിന്നും പോരുകയും ചെയ്തു.വിഷയം പറഞ്ഞ് തീര്‍ക്കാന്‍ ബിബിന്‍ ശ്രമിച്ചിരുന്നു.

Bipin murder case

എന്നാല്‍15-ാം തിയ്യതി രാത്രി എടക്കുളത്തെ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണ നിശ്ചയത്തിന് അഖില്‍ എത്തുമെന്നറിഞ്ഞ് ആക്രമണം നടത്തുന്നതിനായി ജിതേഷും സംഘവും സമീപത്തെ കൈവരി പാലത്തില്‍ നിലയുറപ്പിക്കുകയും വരുന്നവരെ മുഴുവന്‍ പരിശോധിക്കുകയും ചെയ്തിരുന്നു.ഈ സമയം ഇത് വഴി വന്ന ബിബിനും സുഹൃത്തുമായി ജിതേഷിന്റെ സംഘം വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൈവശം കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിബിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും പിറ്റേ ദിവസം മരണം സംഭവിച്ചു.കാക്കത്തിരുത്തിയില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.അന്വേഷണ സംഘത്തില്‍ എസ്.ഐ ഡേവീസ്,എ.എസ്.ഐ സുനില്‍,സീനീയര്‍ സി.പി.ഒ സെയ്ഫുദ്ദീന്‍,സി.പി.ഒ മാരായ റെജിന്‍,സുധീര്‍,ധനേഷ്,അഷറഫ്,ഗോപി,ജീവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Thrissur
English summary
Bibin murder case; Three were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X