തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷണ സംഘത്തില്‍ 10 പേര്‍; വിദ്യാര്‍ഥികളും, ബൈക്ക് മോഷണം, കഞ്ചാവ്... കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പണം സമ്പാദിച്ച് ആഡംബര ജീവിതം നയിക്കാനുള്ള ശ്രമങ്ങള്‍ യുവത്വത്തെ എത്തിക്കുന്നത് പടുകുഴിയില്‍. കഴിഞ്ഞദിവസം പിടിയിലായ മോഷണ സംഘത്തില്‍ നിന്ന് പോലീസിന് ലഭിച്ചത് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. പണം സമ്പാദിക്കാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ലഹരി മരുന്ന് കടത്ത്. ഇതിന് വേണ്ടി ബൈക്കുകള്‍ മോഷ്ടിച്ചു.

പണം കൈയ്യിലെത്താന്‍ തുടങ്ങിയതോടെ കൂടുതല്‍ മോഷണം നടത്തി. ഇപ്പോള്‍ ആറ് പേരാണ് പിടിയിലായത്. നാല് പേര്‍ കൂടി സംഘത്തിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. എല്ലാം 25 വയസിന് താഴെയുള്ളവര്‍. എടിഎം കവര്‍ച്ച നടത്താനും ഈ സംഘം ശ്രമിച്ചുവെന്നാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇവരാണ് പ്രതികള്‍

ഇവരാണ് പ്രതികള്‍

കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സൗരവ്, മേത്തല അമല്‍ദേവ്, എറിയാട് ഹസീബ്, കോട്ടപ്പുറം മാലിക് എന്നിവരാണ് കഴിഞ്ഞദിവസം മാള സിഐ വി സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവര്‍ക്കൊപ്പം രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെയും പിടികൂടിയിട്ടുണ്ട്. സംഘത്തില്‍ മറ്റു നാലുപേര്‍ കൂടിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.

പ്രതികളുടെ 'വിനോദങ്ങള്‍'

പ്രതികളുടെ 'വിനോദങ്ങള്‍'

ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുകയാണ് സംഘത്തിന്റെ പ്രധാന പരിപാടി. ഈ ബൈക്കുകള്‍ രൂപമാറ്റം വരുത്തിയ ശേഷമാണ് കറക്കം. ലഹരി മരുന്ന് കടത്തിനും ഇവ ഉപയോഗിക്കും. പലതും പൊളിച്ചുവിറ്റു. ചിലത് പൊളിച്ച് ഭാഗങ്ങളാക്കി പുഴയില്‍ തള്ളി. ചില ബൈക്കുകള്‍ പണയം വച്ചിട്ടുണ്ട്.

ചില പ്രതികള്‍ കോട്ടയത്ത്

ചില പ്രതികള്‍ കോട്ടയത്ത്

പൊയ്യ, പൂവ്വത്തുശേരി, അഷ്മിച്ചിറ, കൊമ്പിടി എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളുമായി ബന്ധമുള്ളവര്‍ ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ മൂന്നാറില്‍ അപകടത്തില്‍പ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇവരെയും ഉടന്‍ അറസ്റ്റ് ചെയ്യും.

പോലീസിനെ ഇടിച്ചുവീഴ്ത്തി

പോലീസിനെ ഇടിച്ചുവീഴ്ത്തി

രണ്ടു ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. ഒരു ബൈക്ക് പൊളിച്ച് പുല്ലൂറ്റ് പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞു. ഇവയുടെ അവശിഷ്ടങ്ങള്‍ മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങി. വിശദമായ തിരച്ചില്‍ നടത്തിയതോടെ ബാക്കി ഭാഗങ്ങളും കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിലും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

എടിഎം കവര്‍ച്ചാശ്രമം

എടിഎം കവര്‍ച്ചാശ്രമം

പ്രതികളില്‍ ചിലര്‍ക്കെതിരെ മറ്റു ചില കേസുകള്‍ നേരത്തെയുണ്ട്. സ്വകാര്യ കോളജില്‍ പഠിക്കുന്നവരും പ്രതികളിലുണ്ട്. പ്രതികള്‍ പിടിയിലായതോടെ ജില്ലയിലെ മറ്റു ചില കേസുകളിലും തുമ്പുണ്ടാകുമെന്നാണ് പോലീസിന്റെ വിശ്വാസം. ചെങ്ങമനാട്ടെ എടിഎം കവര്‍ച്ചാ ശ്രമ കേസില്‍ പ്രതികളെ പോലീസ് ചോദ്യം ചെയ്യും.

എരിക്കിന്‍പാല്‍ കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടിഎരിക്കിന്‍പാല്‍ കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടി

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചുഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചു

Thrissur
English summary
Bike Robbery gang arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X