തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ സൂപ്പര്‍ ഇംപോസിഷന്‍ ടെസ്റ്റ് നടത്തി കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞ കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്, ഒരുലക്ഷം രൂപവീതം പിഴയും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കടപ്പുറം വില്ലേജില്‍ തൊട്ടാപ്പ് ദേശത്ത് നെടിയിരുപ്പില്‍ പത്മനാഭന്‍ മകന്‍ ബിബീഷിനെ (30) കൊലപ്പെടുത്തി ശ്മശാനത്തില്‍ കുഴിച്ചു മൂടുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ ബ്ലാങ്ങാട് പുതുരുത്തി ദേശത്ത് തൊടുവീട്ടില്‍ വേലായുധന്‍ മകന്‍ രാജു (29), തൊട്ടാപ്പ് ദേശം പണിക്കവീട്ടില്‍ അബൂബക്കര്‍ മകന്‍ റഫീഖ്(28) എന്നിവരെ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി സോഫി തോമസ് കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.

<strong>ലോട്ടറി രാജാവിന് വൻ തിരിച്ചടി... ഒറ്റയടിക്ക് കണ്ടുകെട്ടിയത് 119 കോടിയുടെ സ്വത്ത്, മൊത്തം 258 കോടി!!!</strong>ലോട്ടറി രാജാവിന് വൻ തിരിച്ചടി... ഒറ്റയടിക്ക് കണ്ടുകെട്ടിയത് 119 കോടിയുടെ സ്വത്ത്, മൊത്തം 258 കോടി!!!

പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുതലായി കഠിനതടവ് അനുഭവിക്കണം. തെളിവു നശിപ്പിച്ചതിന് മൂന്നുവര്‍ഷം വീതം കഠിനതടവും 25000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴയടയ്ക്കാത്തപക്ഷം ആറുമാസം കഠിനതടവ് കൂടുതലായി അനുഭവിക്കണം. പിഴയടയ്ക്കുന്ന പക്ഷം അതില്‍നിന്ന് ഒരുലക്ഷം രൂപ കൊല്ലപ്പെട്ട ബിബീഷിന്റെ ഭാര്യക്കും ഒരുലക്ഷം രൂപ മൈനറായ മകളുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തും നല്‍കണമെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്.

<strong>തൃശൂരിൽ കൊലപ്പെടുത്തി സ്മശാനത്തിൽ കുഴിച്ചു മൂടിയ കേസ്; ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി, ഒളിവിൽപോകാൻ അവസരമൊരുക്കിയ ഡോക്ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്!</strong>തൃശൂരിൽ കൊലപ്പെടുത്തി സ്മശാനത്തിൽ കുഴിച്ചു മൂടിയ കേസ്; ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി, ഒളിവിൽപോകാൻ അവസരമൊരുക്കിയ ഡോക്ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്!

മരണപ്പെട്ട ബിബീഷ് ഒന്ന്, രണ്ട് പ്രതികളായ രാജുവിനെയും റഫീഖിനെയും മുമ്പ് വെട്ടിപ്പരുക്കേല്പിച്ച വിരോധത്തിലാണ് ബിബീഷിനെ കൊലപ്പെടുത്തിയത്. ബിബീഷിന്റെ അനുജന്‍ ബിനീഷിനെ പരിചരിക്കുന്നതിനായി തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ നിന്നിരുന്ന ബിബീഷിനെ മദ്യപിക്കാനെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നും നാലും പ്രതികളായ ഇഗ്‌നേഷ്യസ്, അമീര്‍ എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു.

Thrissur map

കിഴക്കേക്കോട്ടയിലെ ഒരു കടയില്‍ നിന്നാണ് പ്രതികള്‍ രണ്ടു വെട്ടുകത്തികള്‍ വാങ്ങിയത്. തുടര്‍ന്ന് ഇന്‍ഡിഗോ കാര്‍ ഓടിച്ചുകൊണ്ട് ഒന്നാംപ്രതി ബിബീഷിനെ മറ്റുപ്രതികള്‍ക്കൊപ്പം പിന്തുടരുകയായിരുന്നു. കൂട്ടായി കൊലപാതകം നടത്തിയെന്നും മൃതശരീരം കുഴിച്ചിട്ട് തെളിവു നശിപ്പിച്ചു എന്നുമുള്ള കുറ്റകൃത്യങ്ങള്‍ 1, 2 പ്രതികള്‍ക്കെതിരേ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ബിബീഷിന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയില്‍ ഒരുമാസത്തിനു ശേഷമാണ് കണ്ടുകിട്ടിയത്.

തുടര്‍ന്ന് മൃതദേഹത്തിന്റെ തലയോട്ടി സൂപ്പര്‍ ഇമ്പോസിഷന്‍ ടെസ്റ്റ് നടത്തിയും കൂടാതെ ഡി.എന്‍.എ. ടെസ്റ്റ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് മൃതശരീരം ബിബീഷിന്റേതാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചത്. 1-ാം പ്രതി വിധിപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഒളിവില്‍ പോയി. ഹാജരായ 2-ാം പ്രതിയെ വിയ്യൂര്‍ ജയിലിലടച്ചു. വിധിക്ക് കാത്തു നില്‍ക്കാതെ ഒളിവില്‍പ്പോയ ഒന്നാംപ്രതി ജാമ്യസംഖ്യയായ ഒരുലക്ഷം രൂപയും രാജുവിന്റെ ജാമ്യക്കാര്‍ അരലക്ഷം രൂപ വീതവും കോടതിയിലടയ്ക്കണമെന്നും ജില്ലാ സെഷന്‍സ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.

Thrissur
English summary
Bipeesh murder case; Life imprisonment for two culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X