തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പക്ഷിപ്പനി: ഭയാശങ്കകള്‍ ആവശ്യമില്ല; തൃശൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ കണ്‍ട്രോണ്‍ റൂം ആരംഭിച്ചു. ജില്ലയില്‍ പക്ഷിപ്പനിയെ സംബന്ധിച്ച് കര്‍ഷര്‍ക്ക് ഭയാശങ്കകള്‍ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള / അസ്വാഭാവിക മരണം ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് തല വെറ്ററിനറി ഓഫീസറെ അടിയന്തരമായി പെതു ജനങ്ങള്‍ അറിയിക്കണമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.ജി. സുരജ അറിയിച്ചു.

thrissur

0487-24 24223 എന്ന നമ്പറില്‍ വിളിച്ച് കര്‍ഷകര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാീ. ജില്ലയില്‍ കോള്‍ നിലങ്ങള്‍ ധാരാളമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തു തലത്തില്‍ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പ്രകാരം എല്ലാ ജില്ലകളിലും നടപടി സ്വീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. H5N8 സബ് ടൈപ്പിലുള്ള വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സബ് ടൈപ്പ് മനുഷ്യരില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഭയാശങ്കകള്‍ ആവശ്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

 എറണാകുളത്ത് 1000 കടന്ന് കൊവിഡ് ബാധിതർ: 11 ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ, 946 പേർക്ക് രോഗമുക്തി എറണാകുളത്ത് 1000 കടന്ന് കൊവിഡ് ബാധിതർ: 11 ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ, 946 പേർക്ക് രോഗമുക്തി

നഗരസഭ ബിജെപി കൊണ്ടുപോയി; ഏരിയാ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎംനഗരസഭ ബിജെപി കൊണ്ടുപോയി; ഏരിയാ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം

നിയമസഭ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടും, കോണ്‍ഗ്രസിന് വന്‍ പദ്ധതികള്‍; മുല്ലപ്പള്ളി പറയുന്നത് ഇങ്ങനെനിയമസഭ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടും, കോണ്‍ഗ്രസിന് വന്‍ പദ്ധതികള്‍; മുല്ലപ്പള്ളി പറയുന്നത് ഇങ്ങനെ

Thrissur
English summary
Bird flu: No need to worry; Control room opened in Thrissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X