തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗോപാലകൃഷ്ണന്റെ തോല്‍വിയില്‍ നടപടി, 9 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി, തോല്‍പ്പിക്കാന്‍ ശ്രമം!!

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാവ് പി ഗോപാലകൃഷ്ണന്റെയും തൃശൂര്‍ ജില്ലയില്‍ ബിജെപിയുടെ തോല്‍വിയെ തുടര്‍ന്ന് അച്ചടക്ക നടപടി. ബിജെപിയില്‍ നിന്ന് ഒമ്പത് നേതാക്കളെയാണ് പുറത്താക്കിയിരിക്കുന്നത്. ഗോപാലകൃഷ്ണന്റെ തോല്‍വിക്ക് കാരണക്കാരായവരെന്ന് ആരോപണം നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആറ് വര്‍ഷത്തേക്കാണ് ഒമ്പത് നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നടപടി നേരിട്ടവരില്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസും അടക്കമുള്ളവരുണ്ട്.

1

ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റ വാര്‍ഡിലെ സിറ്റിംഗ് കൗണ്‍സിലറായിരുന്നു ലളിതാംബിക. കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി കാണിച്ച് കേശവദാസ് നേരത്തെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടന്‍കുളങ്ങരയില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ ലളിതാംബിക ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഗോപാലകൃഷ്ണനെ തോല്‍പ്പിച്ചതാണെന്ന് ബിജെപി നേതാക്കള്‍ പലരും ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഇത് സംബന്ധിച്ച് അസ്വാരസ്യങ്ങളുമുണ്ടായിരുന്നു. നേരത്തെ കേശവദാസിന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷം വിവാദമായിരുന്നു. കുട്ടന്‍കുളങ്ങരയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ബിജെപി തോറ്റതിന്റെ ആഘോഷമാണ് ഇതെന്നും പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് കേശവദാസ് പരാതി നല്‍കിയത്. അതേസമയം ഇടതുപക്ഷത്തേക്ക് കേശവദാസ് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

2015ലെ തിരഞ്ഞെടുപ്പില്‍ ലളിതാംബിക വന്‍ ഭൂരിപക്ഷത്തോടെയാണ് കുട്ടന്‍കുളങ്ങരയില്‍ നിന്ന് വിജയിച്ചത്. ഇത് ബിജെപിയുടെ ശക്തികേന്ദ്രമായും അറിയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ ബിജെപിയുടെ വോട്ട് വര്‍ധിച്ചു. ഇടതുമുന്നണി ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. സിറ്റിംഗ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് വലിയ വിയോജിപ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ തോല്‍പ്പിച്ചതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരിക്കുകയാണ്.

Thrissur
English summary
bjp expelled 9 local leaders in thrissur on anti party activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X