Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്തരപ്പിള്ളിയില്‍ കനകദുര്‍ഗക്കുനേരെ ബിജെപി പ്രതിഷേധം; പോലീസ് ലാത്തിവീശി, വരന്തരപ്പിള്ളി സിഐക്കും രണ്ട് ബിജെപിക്കാര്‍ക്കും പരിക്ക്!

തൃശൂര്‍: വരന്തരപ്പിള്ളി നന്തിപുലത്തെത്തിയ കനകദുര്‍ഗക്ക് നേരെ ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. പഞ്ചായത്തംഗം ഉള്‍പ്പടെ ഒമ്പതു ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. സംഘര്‍ഷത്തില്‍ വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണനും ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം സജീവന്‍ അമ്പാടത്തിനും ഒരു പ്രവര്‍ത്തകനും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ നടന്ന എഴുത്തുപുര വാട്‌സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ. നന്തിപുലത്തിന് 200 മീറ്റര്‍ അകലെ രണ്ട് പോലീസുകാരുടെ കൂടെ സ്വകാര്യ ബസില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ കൂടുതല്‍ സുരക്ഷയില്‍ പോലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതിനിടെ കനകദുര്‍ഗ സ്ഥലത്തെത്തിയതറിഞ്ഞ് പ്രവര്‍ത്തകര്‍ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു.

Kanaka Durga issue

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈ.എസ്.പി. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദേശിച്ചെങ്കിലും പ്രവര്‍ത്തകര്‍ അനുസരിച്ചില്ല. കനകദുര്‍ഗയെ ഇവിടെ നിന്ന് പറഞ്ഞയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തമാക്കി. പോലീസ് ലാത്തിവീശിയാണ് ബാങ്ക് പരിസരത്തും റോഡിലും തടിച്ചുകൂടിയ പ്രവര്‍ത്തകരെ ഓടിപ്പിച്ചത്.

ലാത്തിച്ചാര്‍ജിനിടെ പരുക്കേറ്റ എസ്.എച്ച്.ഒ. ജയകൃഷ്ണനും സജീവന്‍ അമ്പാടത്തും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. പഞ്ചായത്തംഗം അരുണ്‍ മാഞ്ഞൂര്‍ ഉള്‍പ്പെടെ ഒമ്പതു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥലത്തുനിന്ന് പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കിയശേഷം പോലീസ് ജീപ്പിലാണ് കനകദുര്‍ഗയെ നന്തിപുലത്തുനിന്ന് മാറ്റിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+