തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പിടിക്കാനിറങ്ങിയ ബി ഗോപാലകൃഷ്ണന് തിരിച്ചടി;സിറ്റിങ് കൗൺസിലർ രാജിവച്ച് എതിരായി മത്സരിക്കുന്നു

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നടത്തിയ മുന്നേറ്റമാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. കോര്‍പ്പറേഷനില്‍ ഉള്‍പ്പടെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവര്‍ ഇത്തവണ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കത്തിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.

കുട്ടന്‍കുളങ്ങര

കുട്ടന്‍കുളങ്ങര

പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നും ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാനായിരുന്നു ബിജെപി തീരുമാനം. മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ട് തന്നെയായിരുന്നു ഗോപാലകൃഷ്ണനെ രംഗത്തെിറക്കിയത്. സംസ്ഥാന നേതാവിന്‍റെ സ്ഥാനാര്‍ത്ഥിത്വം കോര്‍പ്പറേഷനില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നും നേതാക്കള്‍ കണക്ക് കൂട്ടി.

ബിജെപിയില്‍ നിന്ന് രാജിവെച്ചു

ബിജെപിയില്‍ നിന്ന് രാജിവെച്ചു

എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിംഗ് കൗണ്‍സിലറായ ഐ ലളിതാംബിക ബിജെപിയില്‍ നിന്ന് രാജിവെച്ചു. തന്നെ അവഗണിച്ച് വാര്‍ഡിലേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ടു വന്നതാണ് ലളിതാംബികയെ പ്രകോപിപ്പിച്ചതാണെന്നാണ് സൂചന. ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു ലളിതാംബിക.

ലളിതാംമ്പിക

ലളിതാംമ്പിക


ഡിവിഷനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടിയല്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്ക് ഒരു തവണകൂടി അവസരം നല്‍കണമെന്ന് നേതൃത്വത്തോട് ലളിതാംബിക അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബി ഗോപാല കൃഷ്ണന് വേണ്ടി ലളിതാംബികയെ പാര്‍ട്ടി നേതൃത്വം തഴയുകയായിരുന്നു. ഇതോടെയാണ് ലളിതാംമ്പിക പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

സ്വതന്ത്രയായി

സ്വതന്ത്രയായി

കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്ന് തന്നെ ലളിതാംബിക സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ അത് ബി ഗോപാലകൃഷ്ണന്‍റെ വിജയത്തെ തന്നെ ബാധിക്കും. നേതാക്കള്‍ ഇടപെട്ട് ലളിതാംബികയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ വഴങ്ങിയിട്ടില്ല.

രാജിക്കത്ത്

രാജിക്കത്ത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട്, മണ്ഡലം പ്രസിഡണ്ട് എന്നിവര്‍ക്കാണ് ലളിതാംബിക രാജിക്കത്തയച്ചത്. പാര്‍ട്ടിക്ക് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച തന്നെ അവഗണിച്ചെന്നും ഇനിയും പാര്‍ട്ടി ചുമതലകളില്‍ തുടരുന്നത് മാനസികമായും ധാര്‍മ്മികമായും വിഷമമുണ്ടാക്കുന്നതാണെന്നും രാജിക്കത്തില്‍ ലളിതാംബിക ആരോപിക്കുന്നു.

വിവി രാജേഷിനേയും

വിവി രാജേഷിനേയും

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാൻ പാര്‍ട്ടി തീരുമാനിച്ചത്. സമാനമായ രീതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിനേയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. എല്ലാ കോർപറേഷനിലും സംസ്ഥാന നേതാക്കൾ മത്സരിക്കണമെന്ന ദേശീയ തല നിർദേശവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ടിയുടെ പ്രതീക്ഷ

പാര്‍ട്ടിയുടെ പ്രതീക്ഷ

കഴിഞ്ഞ തവണ കേവലം ആറ് സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഈ വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

Recommended Video

cmsvideo
Thiruvananthapuram Corporation polls: BJP fields VV Rajesh in Poojapura ward
സിപിഎം അനുകൂല നിലപാട്

സിപിഎം അനുകൂല നിലപാട്

എന്നാല്‍ ഇതിനിടയിലാണ് സംസ്ഥാന നേതാവായ ബി ഗോപാലകൃഷ്ണനെതിരെ തന്നെ വിമത സ്ഥാനാര്‍ത്ഥി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ കോർപറേഷനിൽ ചില ബിജെപി കൗൺസിലർമാർ സിപിഎം അനുകൂല നിലപാട് എടുത്തതിനാല്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള പൈതൃക സോൺ നീക്കി കെട്ടിട നിർമാണത്തിന് അനുവാദം കൊടുത്ത കൗണ്‍സിലിന്‍റെ തീരുമാനത്തെ വേണ്ടത്ര ശക്തിയില്‍ എതിര്‍ക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല.

Thrissur
English summary
BJP sitting councilor is all set to contest against B Gopalakrishnan as an independent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X