Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ ബിജെപിക്ക് പ്രതീക്ഷയുള്ള ജില്ല, തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന് ബിജെപി ജില്ല പ്രസിഡന്റ്

തൃശൂര്‍: നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ ജില്ലയില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. ബിജെപി വളരെയധികം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജില്ലയാണ് തൃശൂര്‍. കഴിഞ്ഞ മൂന്ന് നാല് തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ ക്രമാനുഗതമായി വോട്ട് വര്‍ദ്ധിപ്പിച്ച പാര്‍ട്ടി ഭാരതീയ ജനതാപാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വണ്‍ ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ജില്ലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

തൃശൂരിലെ ബിജെപിയുടെ സാധ്യതകള്‍

തൃശൂരിലെ ബിജെപിയുടെ സാധ്യതകള്‍

ബിജെപി വളരെയധികം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജില്ലയാണ് തൃശൂര്‍. കഴിഞ്ഞ മൂന്ന് നാല് തിരഞ്ഞെടുപ്പുകളില്‍ ക്രമാനുഗതമായി വോട്ട് വര്‍ദ്ധിപ്പിച്ച പാര്‍ട്ടി ഭാരതീയ ജനതാപാര്‍ട്ടിയാണ്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ 16 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അത് 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ 20 ശതമാനമായി വര്‍ദ്ധിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ അത് 28 ശതമാനമായി വര്‍ദ്ദിച്ചെന്നും ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
    Special Interview; തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ കെ അനീഷ് കുമാർ
    തൃശൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍

    തൃശൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍

    നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചവിഷയമായി മാറുക സ്വര്‍ണക്കള്ളക്കടത്താണ്. സ്വാഭാവികമായിട്ടും ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ സംഘടപ്പിച്ച സമയത്ത് തൃശൂര്‍ ജില്ലയിലെ മന്ത്രിമാര്‍, പ്രത്യേകിച്ച് എസി മൊയ്ദീന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങളാണ് നേരിടേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ ഇതില്‍ ശ്രദ്ധതിരിക്കുക എന്ന ബോധപൂര്‍വമായുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലയില്‍ അക്രമങ്ങള്‍ അരങ്ങേറിയത്.

    പിന്നില്‍ സിപിഎം

    പിന്നില്‍ സിപിഎം

    ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ നിന്ന് വഴി മാറ്റുന്നതിന് വേണ്ടിയാണ് ജില്ലയില്‍ അക്രമണത്തിന് തുടക്കം കുറിച്ചത്. കുന്നംകുളത്ത് നടന്ന കൊലപാതകം സിപിഎമ്മിലെ രാഷ്ട്രീയ ഗ്രൂപ്പിസത്തിന്റെ ഭാഗമായി നടന്നതാണ്. കൊല്ലപ്പെട്ടതും സിപിഎമ്മുകാരനാണ് കൊന്നതും സിപിഎമ്മുകാരനാണ്. കൊല്ലപ്പെട്ടത് എസി മൊയദീന്റെ ഗ്രൂപ്പുകാരാനാണെങ്കില്‍ കൊന്നത് അദ്ദേഹത്തിന്റെ എതിര്‍ ഗ്രൂപ്പുകാരനാണെന്നും കെകെ അനീഷ് കുമാര്‍ പറഞ്ഞു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതും തിരഞ്ഞെടുപ്പ് വിഷയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+