ഗുരുവായൂരില്‍ ദിലീപ് നായര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും: തലശ്ശേരിയില്‍ നിലപാടറിയിച്ച് സിഒടി നസീറും
തൃശൂര്‍: ഗുരുവായൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ പട്ടിക തള്ളിയതിനെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തള്ളിയതോടെ വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ ബിജെപി അകപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായാതോടെ രണ്ട് മണ്ഡലങ്ങളിലേയും ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോവും എന്നതിനെകുറിച്ചുള്ള ചര്‍ച്ചകളും സജീവമായി കഴിഞ്ഞു. വോട്ട് മറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് ഏത് മുന്നണിക്ക് വോട്ട് കൂടിയാലും അതിന്റെ പഴി ബിജെപി കേള്‍ക്കേണ്ടി വരും എന്നുള്ളതാണ് അവസ്ഥ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

സിപിഎം മണ്ഡലങ്ങള്‍
സിപിഎം സ്ഥാനാര്‍ത്ഥികള്‍ സ്ഥിരമായി വിജയിച്ച് വരുന്ന മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായതോടെ അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് പോകുമെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണ് രണ്ട് മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ഗുരുവായൂര്‍ മണ്ഡലം
തൃശൂര്‍ ജില്ലയില്‍ ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂര്‍. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ 25450 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥി ഇല്ലാതായത് കോലീബി സഖ്യത്തിന്റെ നാടകമാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ അക്ബര്‍ ഉന്നയിക്കുന്ന ആരോപണം.

വോട്ട് എങ്ങോട്ട്
എന്നാല്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയുന്നില്ലെന്നായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ പ്രതികരണം. പരസ്പരം ആരോപണം ഉന്നയിക്കുമ്പോള്‍ ബിജെപിയുടെ വോട്ട് പിടിക്കാനുള്ള ശ്രമം ഇരുമുന്നണികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടെ പാര്‍ട്ടി അണികള്‍ക്ക് വോട്ട് ചെയ്യാനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി

ഡിഎസ്ജെപി പാര്‍ട്ടി
പത്രിക പിന്തള്ളിയ സാഹചര്യത്തില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ ബിജെപിയില്‍ കഴിഞ്ഞ ദിവസം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി (DSJP) യ്ക്ക് പിന്തുണ നല്കാന് ബിജെപി തീരുമാനിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

ദിലീപ് നായര്‍
വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാവും. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. നിവേദിതയുടെ ഹര്‍ജി ഹൈക്കോടതിയും തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിലീപ് നായരുമായി ബിജെപി നേതൃത്വം ചര്‍ച്ച തുടങ്ങിയിരുന്നു. സ്വതന്ത്ര്യ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ദിലീപ് നായരുമായി നേതൃത്വം ചര്‍ച്ച നടത്തിയത്.

ദാരിദ്ര്യത്തിന് ജാതിയില്ല
'ദാരിദ്ര്യത്തിന് ജാതിയില്ല' എന്ന മുദ്രാവാക്യവുമായാണ് ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ഗുരുവായൂരില്‍ മത്സരിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് എൻഡിഎയുടെ ഘടകകക്ഷിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നില്ല. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സംഘടനയുടെ സംസ്ഥാന ട്രഷറർ കൂടിയായ ദിലീപ് നായർ പറഞ്ഞു.

പിന്തുണയില്ലെന്ന് നസീര്‍
അതേസമയം തലശ്ശേരിയില്‍ ബിജെപി അകപ്പെട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. ഏക സ്വതന്ത്രനായ സിഒടി നസീറുമായി ബിജെപി നടത്തിയിരുന്നെങ്കിലും എന്‍ഡിഎയുടെ ഭാഗമാവാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്തിക്ക് തലശ്ശേരിയില്‍ 22125 വോട്ടായിരുന്നു ലഭിച്ചത്.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications