ഗുരുവായൂരിൽ ബിജെപി പിന്തുണ ഡിഎസ്‌ജെപി സ്ഥാനാർത്ഥിയ്ക്ക്: കെ സുരേന്ദ്രൻ
ഗുരുവായൂർ: ഗുരുവായൂരിൽ നാമനിർദേശ പത്രിക തള്ളിയതോടെ പ്രതിസന്ധിയിലായ ബിജെപി നിലപാട് വ്യക്തമാക്കി രംഗത്ത്. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രിക ദേശീയ അധ്യക്ഷന്റെ ഒപ്പിന്റെ അഭാവത്തിലാണ് തള്ളിക്കളഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഒറ്റയടിക്ക് ബിജെപിയ്ക്ക് രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതായി. ബിജെപി പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളിലാണ് തിരിച്ചടിയേറ്റിട്ടുള്ളതെന്നാണ് പാർട്ടിയെയും ആശങ്കയിലാക്കിയിട്ടുള്ളത്.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

ദിലീപ് നായർക്ക് പിന്തുണ
സ്ഥാനാർത്ഥി ഇല്ലാതായതോടെ ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്നാണ് ബിജെപി സ്വീകരിച്ച നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നും വൈകിട്ട് ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ത്രികോണ മത്സരം
ബിജെപി ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ദിലീപ് നായരെ പിന്തുണക്കണമെന്ന് പാർട്ടി ജില്ലാ നേതൃത്വവും ശുപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

സീറ്റ് എൻഡിഎയ്ക്കോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയ്ക്ക് 25590 വോട്ടുകൾ ലഭിച്ച സാഹചര്യത്തിൽ ദിലീപ് നായരെ പിന്തുണയ്ക്കന്നതോടെ ഈ സീറ്റ് എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് ബിജെപി പുലർത്തുന്ന പ്രതീക്ഷ. ഇക്കാര്യം കെ സുരേന്ദ്രനും ചൂണ്ടിക്കാണിക്കുന്നു.

തീരുമാനം ഉടൻ
ഗുരുവായൂരിനൊപ്പം തലശ്ശേരിയിലും ബിജെപിക്ക് സ്ഥാനാർത്ഥിയില്ല. എന്നാൽ തലശേരിയില്‍ ബിജെപി ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. അതേ സമയം കഴിഞ്ഞ തവണ എൻഡിഎ നേടിയ സീറ്റുകളേക്കാൾ അധികം ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദിലീപ് നായരും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി.

ഘടകകക്ഷിയാവുമോ?
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി എൻഡിഎയുടെ ഘടക കക്ഷിയാവുമോ എന്ന ചോദ്യത്തിന് അക്കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എൻഡിഎയുടെ സഖ്യകക്ഷിയാവാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അത് നടക്കാതിരുന്നതെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications