തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു
തൃശൂര്‍: തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് യുവാവ് ആളുകളെ വരഞ്ഞ് പരിക്കേല്‍പ്പിച്ചു. ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞത്.
തൃശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. പരിക്കേറ്റ രണ്ട് പേരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് ഹരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം . സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ വളരെ തിരക്കുള്ള സമയത്താണ് സംഭവം നടന്നത് .












Click it and Unblock the Notifications