തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പണം നല്‍കിയില്ല; വാഹന ഉടമകള്‍ വഞ്ചിതരായി, തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച, ഡിജിറ്റല്‍ ഒപ്പിന് മാസങ്ങളെടുക്കും, ബിഎല്‍ഒമാര്‍ പ്രതിഷേധത്തില്‍!
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടിയ വാഹനങ്ങള്‍ക്കും ജോലി ചെയ്ത ബി.എല്‍.ഒമാര്‍ക്കും മാസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടം പണം നല്‍കിയില്ല. റവന്യു വകുപ്പ് അധികൃതര്‍ ബില്ലുകള്‍ ശരിയാക്കി ട്രഷറിയില്‍ നല്കിയപ്പോള് ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പ് വേണമെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് ബില്ലുകള്‍ മടക്കി. വഞ്ചിതരായ വാഹന ഉടമകളും ബി.എല്‍.ഒ. (ബൂത്ത് ലവല്‍ ഓഫീസര്‍) മാരും കടുത്ത പ്രതിഷേധത്തില്‍.
ഏപ്രില്‍ 23നു നടന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഒരു മാസം മുമ്പുമുതല്‍ ഓഫീസര്‍മാര്‍ക്കായി ഓടിയ കാറുകളുടെയും തെരഞ്ഞെടുപ്പ് ദിവസം വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുവരാനും കൊണ്ടുപോകാനും സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍വരെയുള്ള വാഹനങ്ങള്‍ക്കുമാണ് ഇതുവരെയും പണം നല്‍കാതെ ജില്ലാ ഭരണകൂടം വഞ്ചിച്ചിരിക്കുന്നത്. ശബ്ദവും വെളിച്ചവും നല്കിയവര്ക്കും പണം നല്‍കിയിട്ടില്ല. ഇതോടൊപ്പം ഓരോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും അവകാശപ്പെട്ട പ്രതിഫലം നല്‍കാതെ അധികൃതര്‍ കബളിപ്പിച്ചിരിക്കുകയാണ്.

റവന്യു അധികൃതര്‍ ബില്ലുകള്‍ സഹിതം ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ജൂണ്‍ മാസത്തില്‍ ബില്ലുകള്‍ ട്രഷറി വകുപ്പ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ജൂലൈ മാസത്തിലാണ് കലക്ട്രേറ്റില്‍നിന്നും ലഭിച്ച ബില്ലുകള്‍ ട്രഷറി അധികൃതര്‍ തുറന്ന് പരിശോധിച്ചത്. അപ്പോഴേക്കും ട്രഷറികളില്‍ ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പ് സംവിധാനം സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബില്ലുകളെല്ലാം ഓണ്‍ലൈന്‍ സംവിധാനംവഴി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് സഹിതം വീണ്ടും നല്‍കാനാണ് ട്രഷറി വകുപ്പ് അധികൃതരുടെ നിര്‍ദേശം.
ട്രഷറി അധികൃതര്‍ മടക്കിയ ബില്ലുകള്‍ വീണ്ടും ഓരോ താലൂക്ക് ഓഫീസ് അധികൃതരും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനംവഴി അയക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബില്ലുകളില്‍ ഒപ്പിട്ട പല ഉദ്യോഗസ്ഥരും സ്ഥലംമാറിപ്പോയി. പല താലൂക്കുകളിലും ചാര്‍ജുള്ള ഉദ്യോഗസ്ഥന്മാരാണ്. സ്ഥിരമായ ഉദ്യോഗസ്ഥന് വന്നതിനുശേഷം ഇവരുടെ ഒപ്പുകള്‍ ഡിജിറ്റല്‍ ചെയ്ത് അംഗീകാരം ലഭിച്ച ബില്ലുകളില്‍ ഡിജിറ്റല്‍ ഒപ്പ് വച്ചശേഷം ഓണ്‍ലൈന്‍ വഴി ട്രഷറികളിലേക്ക് നല്കാന് കഴിയും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരാന്‍ മാസങ്ങള്‍ വേണ്ടിവരും. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടിയ വാഹനങ്ങള്‍ക്കും ബി.എല്‍.ഒ മാര്‍ക്കുമുള്ള പണം ലഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കണം.
മേയ് 30 നകം അതാത് താലൂക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടര്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് ബില്ലുകള്‍ നല്‍കിയിരുന്നു. സ്ഥലംമാറിപ്പോയ ജില്ലാ കലക്ടര്‍ക്കും ബില്ലുകള്‍ വച്ചുതാമസിപ്പിച്ച ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ക്കാണ് ഫണ്ട് അലോട്ട്മെന്റ് ചുമതല.
എല്ലാ പണമിടപാടുകളും പേപ്പര്‍ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ ഒന്ന് മുതല്‍ ഡിജിറ്റല്‍ ഒപ്പടക്കമുള്ള സംവിധാനം ട്രഷറികളില്‍ നടപ്പാക്കിയിട്ടുള്ളത്. താലൂക്ക് തല ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപ്പോയ ശേഷം പുതിയതായി ചാര്‍ജെടുക്കുന്ന ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് സംസ്ഥാന ഐ.ടി. മിഷന് വഴിയാണ് അംഗീകരിച്ച് നല്‍കേണ്ടത്.
ബി.എല്‍.ഒ മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അലോട്ട്മെന്റ് ഫണ്ട് നല്കാന് അനുമതിയായിട്ടുള്ളത്. അതുതന്നെ ഡിജിറ്റല്‍ ഒപ്പില്ലെന്ന കാരണം പറഞ്ഞ് മടങ്ങിയിരിക്കുകയാണ്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ന്നുള്ള ഒരു ജോലികളും ചെയ്യില്ലെന്ന നിലപാടിലാണ് ജില്ലയിലെ ബി.എല്‍.ഒ മാര്‍. വാഹനങ്ങള്‍ക്കുള്ള അലോട്ട്മെന്റ് ഇതുവരെയും അനുമതിയായിട്ടില്ല. മറ്റ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അലോട്ട്മെന്റുകള്‍ നല്കിയപ്പോള് തൃശൂര്‍ ജില്ലയില്‍ മാത്രമാണ് ഇതുവരെയും ഫണ്ട് കൊടുക്കാതിരിക്കുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications