തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പണം നല്‍കിയില്ല; വാഹന ഉടമകള്‍ വഞ്ചിതരായി, തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച, ഡിജിറ്റല്‍ ഒപ്പിന് മാസങ്ങളെടുക്കും, ബിഎല്‍ഒമാര്‍ പ്രതിഷേധത്തില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടിയ വാഹനങ്ങള്‍ക്കും ജോലി ചെയ്ത ബി.എല്‍.ഒമാര്‍ക്കും മാസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടം പണം നല്‍കിയില്ല. റവന്യു വകുപ്പ് അധികൃതര്‍ ബില്ലുകള്‍ ശരിയാക്കി ട്രഷറിയില്‍ നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പ് വേണമെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാണിച്ച് ബില്ലുകള്‍ മടക്കി. വഞ്ചിതരായ വാഹന ഉടമകളും ബി.എല്‍.ഒ. (ബൂത്ത് ലവല്‍ ഓഫീസര്‍) മാരും കടുത്ത പ്രതിഷേധത്തില്‍.

<strong>ട്രെയിനില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി; പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് കോടതി വിധിച്ചത് മൂവായിരം രൂപ വീതം പിഴ, കേസ് പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയില്‍ </strong>ട്രെയിനില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി; പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് കോടതി വിധിച്ചത് മൂവായിരം രൂപ വീതം പിഴ, കേസ് പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയില്‍

ഏപ്രില്‍ 23നു നടന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഒരു മാസം മുമ്പുമുതല്‍ ഓഫീസര്‍മാര്‍ക്കായി ഓടിയ കാറുകളുടെയും തെരഞ്ഞെടുപ്പ് ദിവസം വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുവരാനും കൊണ്ടുപോകാനും സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍വരെയുള്ള വാഹനങ്ങള്‍ക്കുമാണ് ഇതുവരെയും പണം നല്‍കാതെ ജില്ലാ ഭരണകൂടം വഞ്ചിച്ചിരിക്കുന്നത്. ശബ്ദവും വെളിച്ചവും നല്‍കിയവര്‍ക്കും പണം നല്കിയിട്ടില്ല. ഇതോടൊപ്പം ഓരോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും അവകാശപ്പെട്ട പ്രതിഫലം നല്‍കാതെ അധികൃതര്‍ കബളിപ്പിച്ചിരിക്കുകയാണ്.

Thrissur

റവന്യു അധികൃതര്‍ ബില്ലുകള്‍ സഹിതം ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ജൂണ്‍ മാസത്തില്‍ ബില്ലുകള്‍ ട്രഷറി വകുപ്പ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ജൂലൈ മാസത്തിലാണ് കലക്‌ട്രേറ്റില്‍നിന്നും ലഭിച്ച ബില്ലുകള്‍ ട്രഷറി അധികൃതര്‍ തുറന്ന് പരിശോധിച്ചത്. അപ്പോഴേക്കും ട്രഷറികളില്‍ ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പ് സംവിധാനം സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബില്ലുകളെല്ലാം ഓണ്‍ലൈന്‍ സംവിധാനംവഴി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് സഹിതം വീണ്ടും നല്‍കാനാണ് ട്രഷറി വകുപ്പ് അധികൃതരുടെ നിര്‍ദേശം.

ട്രഷറി അധികൃതര്‍ മടക്കിയ ബില്ലുകള്‍ വീണ്ടും ഓരോ താലൂക്ക് ഓഫീസ് അധികൃതരും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനംവഴി അയക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബില്ലുകളില്‍ ഒപ്പിട്ട പല ഉദ്യോഗസ്ഥരും സ്ഥലംമാറിപ്പോയി. പല താലൂക്കുകളിലും ചാര്‍ജുള്ള ഉദ്യോഗസ്ഥന്മാരാണ്. സ്ഥിരമായ ഉദ്യോഗസ്ഥന്‍ വന്നതിനുശേഷം ഇവരുടെ ഒപ്പുകള്‍ ഡിജിറ്റല്‍ ചെയ്ത് അംഗീകാരം ലഭിച്ച ബില്ലുകളില്‍ ഡിജിറ്റല്‍ ഒപ്പ് വച്ചശേഷം ഓണ്‍ലൈന്‍ വഴി ട്രഷറികളിലേക്ക് നല്‍കാന്‍ കഴിയും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരാന്‍ മാസങ്ങള്‍ വേണ്ടിവരും. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടിയ വാഹനങ്ങള്‍ക്കും ബി.എല്‍.ഒ മാര്‍ക്കുമുള്ള പണം ലഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കണം.

മേയ് 30 നകം അതാത് താലൂക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടര്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് ബില്ലുകള്‍ നല്‍കിയിരുന്നു. സ്ഥലംമാറിപ്പോയ ജില്ലാ കലക്ടര്‍ക്കും ബില്ലുകള്‍ വച്ചുതാമസിപ്പിച്ച ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ക്കാണ് ഫണ്ട് അലോട്ട്‌മെന്റ് ചുമതല.

എല്ലാ പണമിടപാടുകളും പേപ്പര്‍ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ ഒന്ന് മുതല്‍ ഡിജിറ്റല്‍ ഒപ്പടക്കമുള്ള സംവിധാനം ട്രഷറികളില്‍ നടപ്പാക്കിയിട്ടുള്ളത്. താലൂക്ക് തല ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപ്പോയ ശേഷം പുതിയതായി ചാര്‍ജെടുക്കുന്ന ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് സംസ്ഥാന ഐ.ടി. മിഷന്‍ വഴിയാണ് അംഗീകരിച്ച് നല്‍കേണ്ടത്.

ബി.എല്‍.ഒ മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അലോട്ട്‌മെന്റ് ഫണ്ട് നല്‍കാന്‍ അനുമതിയായിട്ടുള്ളത്. അതുതന്നെ ഡിജിറ്റല്‍ ഒപ്പില്ലെന്ന കാരണം പറഞ്ഞ് മടങ്ങിയിരിക്കുകയാണ്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ന്നുള്ള ഒരു ജോലികളും ചെയ്യില്ലെന്ന നിലപാടിലാണ് ജില്ലയിലെ ബി.എല്‍.ഒ മാര്‍. വാഹനങ്ങള്‍ക്കുള്ള അലോട്ട്‌മെന്റ് ഇതുവരെയും അനുമതിയായിട്ടില്ല. മറ്റ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അലോട്ട്‌മെന്റുകള്‍ നല്‍കിയപ്പോള്‍ തൃശൂര്‍ ജില്ലയില്‍ മാത്രമാണ് ഇതുവരെയും ഫണ്ട് കൊടുക്കാതിരിക്കുന്നത്.

Thrissur
English summary
BLOs protest against district administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X