• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കാമുകനും അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

Google Oneindia Malayalam News

തൃശൂര്‍ : നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മയെയും കാമുകനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വരിയം സ്വദേശികളായ മേഘ, ഇമ്മാനുവല്‍ , അവരുടെ സുഹൃത്ത് എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്ന് പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, യുവതി ഗര്‍ഭിണിയായതും വീട്ടില്‍ പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വിട്ടുവീഴ്ചയില്ലാത്ത പോരാളി, കര്‍മ്മനിരതനായ കോണ്‍ഗ്രസ് നേതാവ്; പിടി തോമസിന്റെ വിയോഗത്തില്‍ നേതാക്കള്‍വിട്ടുവീഴ്ചയില്ലാത്ത പോരാളി, കര്‍മ്മനിരതനായ കോണ്‍ഗ്രസ് നേതാവ്; പിടി തോമസിന്റെ വിയോഗത്തില്‍ നേതാക്കള്‍

പൂങ്കുന്നം എംഎല്‍എ റോഡില്‍ പാറമേക്കാവ് ശാന്തിധട്ട് ശ്മശാനത്തിന് കീഴക്കുവശത്തായി കുറ്റൂര്‍ ചിറയുടെ തടയണക്ക് സമീപമാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ശാന്തിഘട്ടതില്‍ രാവിലെ ഒമ്പതരയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്.

പ്രസവിച്ച് ഒരാച് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കുമെന്നാണ് പൊലീസ് പറയുന്നത്. താണിക്കുടം ഭാഗത്ത് നിന്ന് വരുന്ന കനാലില്‍ ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. ടൗണ്‍ വെസ്റ്റ് പൊലീസാണ് കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു .

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50 ,000 രൂപ പിഴയും ശിക്ഷ.

തൃശൂര്‍ : പതിമൂന്ന് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈഗികമായി പീഢിപ്പിച്ച അയല്‍വാസിക്ക് പത്തുവര്‍ഷം കഠിനതടവും 50000 രൂപ പിഴശിക്ഷയും വിധിച്ചു. മുക്കാട്ടുകര വൈക്കാടന്‍ വീട്ടില്‍ തോമസ് ( 53 ) നെതിരെ തൃശൂര്‍ ഫാസ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

ആണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന തോമസിന്റെ വീട്ടിലേക്ക് കൂട്ടുകാരുമൊത്ത് കളിക്കാന്‍ വന്നിരുന്ന സമയം കുട്ടിയോട് ക്രൂരമായ പ്രകൃതിവിരുദ്ധ പീഢനങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2018 ല്‍ മണ്ണുത്തി സബ്ഇന്‍സ്‌പെക്ടര്‍ ആയിരുന്ന രതീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സജീവ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി. അജയകുമാര്‍ ഹാജരായി.

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത
  Thrissur
  English summary
  Body of newborn baby found In Thrissur: mother and her boyfriend are In Police Custody
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion