• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അദ്വൈതിനെ കാണാൻ ബ്രെക്സ് എത്തും; രണ്ടാം ജന്മമെന്ന അമ്മ ചന്ദ്രിക

തൃശൂർ: സ്വന്തം മകനെയും ഭർത്താവിനെയും അച്ഛനെയും വീണ്ടും ജീവിതത്തിലേക്ക് സ്വീകരിക്കാൻ കാത്തിരിക്കുകയാണ് തൃശൂരിലെ ഒരു കുടുംബം. അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബ്രെക്സ് കൃഷ്ണയുടെ ശിക്ഷ ഇളവ് ചെയ്ത് റദ്ദാക്കിയതോടെ ഇനി ഒരിക്കലും മടക്കമുണ്ടാകില്ല എന്ന് കരുതിയടുത്ത് നിന്ന് പുതിയ ജീവിതം തുടങ്ങാനൊരുങ്ങുകയാണ് കുടുംബം. വാർഷങ്ങളോളം നീണ്ട കുടുംബത്തിന്റെ പ്രയ്തനങ്ങൾ ഫലം കാണാതെ വന്നതോടെ അവസാന പ്രതീക്ഷയായി സമീപിച്ച പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ഇടപ്പെടലാണ് ബ്രെക്സിനും കുടുംബത്തിനും പുതുജന്മം സമ്മാനിച്ചത്.

നാട്ടിലെത്തുമ്പോൾ കാണമെന്ന് അച്ഛൻ പറഞ്ഞപ്പോഴും മകൻ അദ്വൈതിന് അറിയാമായിരുന്നു അന്യ നാട്ടിൽ വധശിക്ഷ കാത്തു കിടക്കുകയാണ് പിതാവ് ബ്രെക്സ് എന്ന്. എന്നാൽ അമ്മ വീണയുടെ കൈപിടിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അവൻ അതിയായി ആഗ്രഹിച്ചിരുന്നു തന്റെ പിതാവിന്റെ മോചനത്തിനായി. ഒടുവിൽ അത് സാധ്യമാവുകയും ചെയ്തു. അതിനു നന്ദി പറയുകയാണ് ഇപ്പോൾ പതിനൊന്നുകാരനായ അദ്വൈത്.

2012 സെപ്റ്റംബർ ഏഴിനാണ് അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബെക്സ് ജോലിയുമായി ബന്ധപ്പെട്ട് മുസഫയിലേക്ക് പോകുമ്പോൾ കാറപകടം ഉണ്ടാകുന്നത്. ബെക്സ് ഓടിച്ചിരുന്ന കാർ തട്ടി ഒരു സുഡാൻ പൗരനായ ബാലൻ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബുദാബി പൊലീസ് ബെക്സിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. പ്രശ്നത്തിൽ ഇടപ്പെട്ട യൂസഫലി മരിച്ച കുട്ടിയുടെ രക്ഷിതാക്കളുമായി പലതവണ നടത്തിയ ചർച്ച ഒടുവിൽ ഫലം കണ്ടു. നഷ്ടപരിഹാരമായി ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകാനും ധാരണയായി. ഈ പണവും കോടതിയിൽ കെട്ടിവെച്ചത് യൂസഫലിയാണ്. നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

cmsvideo
  Yusafali back to Abu Dhabi after helicopter crash | Oneindia Malayamla
  പന്ന്യന്‍ രവീന്ദ്രന്‍
  Know all about
  പന്ന്യന്‍ രവീന്ദ്രന്‍

  Thrissur
  English summary
  Brex Krishna's family wait for his comeback after released from abudabi jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X