തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ നഗരത്തെ അമ്പരപ്പിച്ച് കാളക്കൂറ്റന്മാരുടെ പോര്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Google Oneindia Malayalam News

തൃശൂര്‍: വിദേശരാജ്യങ്ങളിലെ പ്രധാനപ്പെട്ട വിനോദങ്ങളില്‍ ഒന്നാണ് കാളപ്പോര്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ദക്ഷിണ ഫ്രാന്‍സ്, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ കാളപ്പോരിന് ആരാധകര്‍ ഏറെയാണ്. നല്ലയിനം കാളകളെ തിരഞ്ഞെടുത്തു പ്രത്യേക പരിശീലനം നല്‍കുകയാണ് പോര് നടത്തുകയാണ് ഇവിടങ്ങളിലെ പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം തൃശൂര്‍ നഗരമധ്യത്തില്‍ അരങ്ങേറിയ കാളപ്പോര് എല്ലാവരെയും ഒന്ന് അതിശയിപ്പിച്ചിരിക്കുകയാണ്.

bull

അപ്രതീക്ഷിതമായി സംഭവിച്ച ഈ കാളപ്പോര് ജനങ്ങളിലെ അമ്പരപ്പ് കൗതുകമായി മാറി. തൃശൂര്‍ കളക്ട്രേറ്റിന് സമീപത്തെ റോഡാണ് രണ്ട് കാളക്കൂറ്റന്മാര്‍ വേദിയായി തിരഞ്ഞെടുത്തത്. രാവിലെ ഏഴരയോടെയാണ് അതുവരെ ചങ്ങാതികളായി നടന്ന ഇവര്‍ പൊടുന്നനെ അങ്കക്കലി പൂണ്ട് പോരാട്ടത്തിലേക്ക് ഏര്‍പ്പെട്ടത്. റോഡില്‍ മാത്രമല്ല ഫുട്ട്പാത്തിലും അവര്‍ കലി തീരും വരെ ഏറ്റുമുട്ടി.

Recommended Video

cmsvideo
തൃശൂർ നഗരമധ്യത്തിൽ കാളകൂറ്റന്മാരുടെ പോര് ; വീഡിയോ വൈറൽ

സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടെ യാത്രക്കാരും വാഹനങ്ങളും ഇവര്‍ക്കായി ഒഴിഞ്ഞുമാറിക്കൊടുത്തു. ഒടുവില്‍ ഒരാള്‍ മറ്റൊന്നിനെ കാനയിലേക്ക് കുത്തിമാറ്റിയതോടെയാണ് പോരാട്ടം അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്തായാലും കണ്ടു നിന്നവര്‍ക്ക് ഇത് വിനോദവും കൗതുകവുമായി.

തുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചുതുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചു

നിതീഷ് കുമാറിനെ ചേര്‍ത്ത് പിടിച്ച് ബിജെപി; എല്‍ജെപിക്ക് മുന്നറിയിപ്പ്; മോദിക്കൊപ്പമെന്ന് പസ്വാന്‍നിതീഷ് കുമാറിനെ ചേര്‍ത്ത് പിടിച്ച് ബിജെപി; എല്‍ജെപിക്ക് മുന്നറിയിപ്പ്; മോദിക്കൊപ്പമെന്ന് പസ്വാന്‍

35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം

Thrissur
English summary
Bullfighting shocks Thrissur city; The video went viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X