നാപ്‌റ്റോളിന്റെ പേരില്‍ ബംബര്‍ സമ്മാന തട്ടിപ്പ്; തൃശൂര്‍ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ

തൃശൂര്‍: പ്രമുഖ ഓണ്‍ലൈന്‍ ടെലി ഷോപ്പിംഗ് കമ്പനിയായ നാപ്‌റ്റോളിന്റെ പേരില്‍ ബംബര്‍ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തു. നാപ്‌ടോളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയെന്ന് ഉപയോക്താവിനെ കത്തിലൂടെ അറിയിച്ചാണ് അന്വേഷണ സംഘം തട്ടിപ്പി്‌ന തുടക്കമിടുന്നത്.

കത്ത് തുറന്നുനോക്കിയാല്‍ അതില്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്ന വിവരങ്ങള്‍ ഉണ്ടാകും. കൂടാതെ, ഒരു സ്‌ക്രാച്ച് & വിന്‍ കാര്‍ഡുമുണ്ടാകും. സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ഉരച്ചു നോക്കി, അതില്‍ സമ്മാനം ലഭിക്കുകയാണെങ്കില്‍ അതില്‍ കൊടുത്തിരിക്കുന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടാകും. ഇങ്ങനെയാണ് ഇവരുടെ തട്ടിപ്പ് രീതി. സംഭവത്തില്‍ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

1

ഓണ്‍ലൈന്‍ ഇ-കോമേഴ്‌സ് - ടെലിഷോപ്പിങ്ങ് വെബ്‌സൈറ്റ് ആയ നാപ്‌ടോളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാല്‍ മുഖാന്തിരം കത്ത് ലഭിക്കും. കത്ത് തുറന്നുനോക്കിയാല്‍ അതില്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്ന വിവരങ്ങള്‍ ഉണ്ടാകും. കൂടാതെ, ഒരു സ്‌ക്രാച്ച് & വിന്‍ കാര്‍ഡുമുണ്ടാകും.
സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ഉരച്ചു നോക്കി, അതില്‍ സമ്മാനം ലഭിക്കുകയാണെങ്കില്‍ അതില്‍ കൊടുത്തിരിക്കുന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടാകും.

2

സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ഉരച്ചുനോക്കിയപ്പോള്‍ നിങ്ങള്‍ക്ക് ബമ്പര്‍ സമ്മാനമായ ആഢംബര കാര്‍ ലഭിച്ചിട്ടുള്ളതായി കാണുന്നു.
സമ്മാനം ലഭിച്ച സന്തോഷം കൊണ്ട് നിങ്ങള്‍ അതില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുന്നു.
മിസ്ഡ് കോള്‍ ചെയ്യുന്നതോടെ, നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച കാറിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കുന്നു. അതോടെ സന്തോഷം ഇരട്ടിക്കുന്നു.

3

തുടര്‍ന്ന്, നിങ്ങളുടെ ഫോട്ടോ, നിങ്ങളുടെ പേരില്‍ കാര്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുവേണ്ടി ആധാര്‍ കാര്‍ഡ് പകര്‍പ്പ്, പാന്‍കാര്‍ഡ് പകര്‍പ്പ് എന്നിവ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് വിശ്വാസം ജനിക്കുന്നതോടെ ഇതെല്ലാം നിങ്ങള്‍ നല്‍കുന്നു. സമ്മാനപദ്ധതിയുടെ അറിയിപ്പുകളുമായി ഇടക്കിടെ നിങ്ങളെ ഫോണില്‍ വിളിച്ച് വിശ്വാസ്യത ഉറപ്പുവരുത്തുന്നു. ഒരാഴ്ചക്കകം, സമ്മാനാര്‍ഹമായ കാര്‍ ഏറ്റുവാങ്ങുന്നതിനുള്ള അറിയിപ്പ് നിങ്ങള്‍ക്ക് തപാലില്‍ ലഭിക്കും. അതോടെ നിങ്ങള്‍ അവരുടെ കെണിയില്‍ പൂര്‍ണമായും വീണിരിക്കും.

4

ഇനിയാണ് അവരുടെ പണി തുടങ്ങുന്നത്. വാഹനം ലഭിക്കാനുള്ള ടാക്‌സ് സംബന്ധിച്ച തടസ്സങ്ങള്‍ അവര്‍ നിങ്ങളെ ബോധ്യപെടുത്തും. അതിനാല്‍ വാഹനത്തിനു പകരം പണം കൈപ്പറ്റിയാല്‍ നന്നായിരിക്കും എന്ന് നിങ്ങളെ പ്രേരിപ്പിക്കും.
മുപ്പതു ലക്ഷം വിലയുള്ള കാറിന്റെ നികുതിയിനത്തില്‍ നാലോ അഞ്ചോ ലക്ഷം രൂപ ആവശ്യപ്പെടും. വലിയ തുക സമ്മാനം ലഭിക്കാനുള്ളതുകൊണ്ട് നിങ്ങള്‍ അത് അവര്‍ നല്‍കിയ ബാങ്ക് എക്കൌണ്ടിലേക്ക് അയച്ചു കൊടുക്കും.
ഇതിനിടയില്‍ നിങ്ങള്‍ക്ക് നറുക്കെടുപ്പില്‍ മറ്റൊരു അറുപതുലക്ഷം രൂപ കൂടി സ്‌പെഷല്‍ പ്രൈസ് ലഭിച്ചിരിക്കുന്നു എന്ന അറിയിപ്പ് ലഭിക്കും.

5

കൂടെ റിസര്‍വ്വ് ബാങ്കിന്റെ പേരില്‍ ഒരു കത്തും, സമ്മാനാര്‍ഹമായ തുകയെഴുതിയ ചെക്കും നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ അയച്ചുതരും.
സമ്മാന ഇനത്തില്‍ ഒരു കോടിയില്‍പരം രൂപ ലഭിക്കാനുള്ളതായി നിങ്ങളെ ബോധ്യപ്പെടുത്തും. നടപടിക്രമങ്ങള്‍ക്കും ടാക്‌സ് ഇനത്തിലുമായി വീണ്ടും പത്തു ലക്ഷം രൂപ കൂടി ആവശ്യപ്പെടും. നിങ്ങള്‍ നാലഞ്ചു ലക്ഷം രൂപ അവര്‍ക്ക് ഇതിനോടകം കൊടുത്തിട്ടുള്ളതിനാലും, വലിയ തുക സമ്മാനമായി നിങ്ങള്‍ക്ക് ലഭിക്കാനുള്ളതിനാലും അവര്‍ പറഞ്ഞ പത്തു ലക്ഷം രൂപ വീടിന്റെ ആധാരം പണയം വെച്ചോ, ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചോ നിങ്ങള്‍ നല്‍കും. അങ്ങിനെ, നിരന്തരമുള്ള പ്രലോഭനങ്ങളിലൂടെ അവര്‍ നിങ്ങളില്‍ നിന്നും വലിയൊരു തുക തട്ടിയെടുക്കും.

6

സമ്മാനം ലഭിക്കാന്‍ വൈകുമ്പോള്‍ നിങ്ങള്‍ വീണ്ടും വീണ്ടും അവരെ വിളിച്ചുകൊണ്ടിരിക്കും. അപ്പോഴൊക്കെ, അവര്‍ റിസര്‍ബാങ്കിലെ നൂലാമാലകള്‍ മൂലമാണ് പണം നല്‍കാന്‍ സാധിക്കാത്തതെന്നും പറഞ്ഞ് നിങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ പണം അവരില്‍ പെട്ടുപോയിട്ടുള്ളതിനാല്‍ അവര്‍ക്കെതിരെ ശബ്ദിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അവര്‍ നിങ്ങളെ മാനസികമായി കീഴ്‌പ്പെടുത്തിയിരിക്കും. മാത്രവുമല്ല, വലിയൊരു തുക സമ്മാനമായി ലഭിക്കാനുണ്ടെന്നു കരുതി നിങ്ങള്‍ എവിടെയെങ്കിലും പരാതിപറയുവാന്‍ പോലും ധൈര്യപ്പെടുകയില്ല.

7

ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും സമ്മാനം വരുമെന്നു കരുതിയോ അല്ലെങ്കില്‍ നാണക്കേട് ഭയന്നോ സംഭവം പുറത്തുപറയാതിരിക്കുകയാണ് ചെയ്യുന്നത്. സൂക്ഷിക്കുക. ലോട്ടറി, സമ്മാനങ്ങള്‍, നറുക്കെടുപ്പ് തുടങ്ങിയ പ്രലോഭനങ്ങളില്‍ വഴങ്ങി നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുത്. തട്ടിപ്പുകാര്‍ പല രീതിയില്‍ നിങ്ങളെ സമീപിക്കും. നിങ്ങളെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പു പദ്ധതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് കണ്ണടച്ച് വിശ്വസിക്കരുത്. അത് നിങ്ങളുടെ കൂട്ടുകാരുമായോ അല്ലെങ്കില്‍ പോലീസുമായോ പങ്കിടുക.

8

നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സോഷ്യല്‍ എഞ്ചിനീയറിങ്ങ് വഴി തട്ടിപ്പുകാരുടെ കൈകളിലെത്താന്‍ സാധ്യതയുണ്ട്. നിങ്ങളെതേടിയെത്തുന്ന കത്തിടപാടുകള്‍, ഇ-മെയില്‍, വാട്‌സ്ആപ്പ്, എസ്.എം.എസ്, ഫോണ്‍ വിളികള്‍ എന്നിവയോട് ശ്രദ്ധാപൂര്‍വ്വം പ്രതികരിക്കുക. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍: 1930
കൂടാതെ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്ങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+