Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആത്മഹത്യയെന്ന് സംശയം‌

ആലപ്പുഴ: ചങ്ങലകൊണ്ടു ബന്ധിച്ച നിലയില്‍ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാമങ്കരി പനക്കളം വീട്ടില്‍ വര്‍ഗീസ് ഔസേഫിന്റെ (ബാബു58) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ ചെറുവള്ളിക്കാവ് മൂലംകുന്നം പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ഇയാളെ 12 മണി വരെ ബന്ധുക്കള്‍ കണ്ടിരുന്നു. വീട്ടിലെ വള്ളം പൂട്ടാന്‍ ഉപയോഗിക്കുന്ന ചങ്ങല കൊണ്ടു ശരീരം സമീപത്തുള്ള മരവുമായി ബന്ധിച്ച നിലയിലായിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പുറമ്പോക്കിലെ കച്ചവടക്കാരനായ വര്‍ഗീസിനു സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

alappuzha

അസ്വാഭാവിക മരണത്തിനു കേസെടുത്തതായി രാമങ്കരി എസ്‌ഐ ഷാജിമോന്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. സംസ്‌കാരം നടത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യ എന്ന് സംശയിക്കുന്നതാും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+