തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതയില്‍ ബസ് ഡിവൈഡറിലിടിച്ച് 30 പേര്‍ക്കു പരുക്ക്

  • By Desk
Google Oneindia Malayalam News

വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്തിന് സമീപം സ്വകാര്യ ബസിന്റെ ആക്‌സില്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി മുപ്പത് പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. ബസിന്റെ മുന്‍ഭാഗത്തെ ടയറുകള്‍ ഊരി വേര്‍പ്പെട്ടു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്.

accident

നെന്മാറ സ്വദേശി സൗദാമിനി (48), നെന്മാറ വക്കാവ് കല്യാണി (48) എന്നിവരെ തൃശൂര്‍ മിഷന്‍ ആശുപത്രിയിലും, കുമാരി, അയ്യപ്പസ്വാമി, കമലാക്ഷി, സരോജിനി, ബദറുന്നീസ, ദീക്ഷ, വേലായുധന്‍, തെയ്യാമ്മ, ലത, ബെറ്റി, ദേവകി, കണ്ണന്‍, ആദ്മജ, മോഹന്‍ എന്നിവരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും, നെന്മാറ വല്ലങ്ങി ഭവിത (46), എലവഞ്ചേരി സ്വദേശികളായ കാജാഹുസൈന്‍ (54), ബഷീര്‍(58) എന്നിവരെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


തൃശൂര്‍-ഗോവിന്ദാപുരം റൂട്ടിലോടുന്ന ജോണീസ് സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ആക്‌സിലിന്റെ സ്‌ക്രൂ അഴിഞ്ഞ് പോയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. അമ്പത് മീറ്ററോളം നിയന്ത്രണം വിട്ടോടിയ ബസ് ദേശീയപാതയുടെ മധ്യഭാഗത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മുന്‍വശത്തെ ഇരു ടയറുകള്‍ ആക്‌സിലോടുകൂടി വേര്‍പ്പെട്ട് പോയി. അപകട സമയത്ത് മുന്നിലിരുന്ന ഒരു യാത്രക്കാരിക്ക് മുന്‍വശത്തെ ചില്ല് തകര്‍ന്ന് റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. നെന്മാറ സ്വദേശിനി സൗദാമിനി (48) യ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. വടക്കഞ്ചേരി പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Thrissur
English summary
bus accident in vadakanjery-30 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X