തൃശൂര്‍ തോട്ടപ്പടിയില്‍ വോള്‍വോ ബസ് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
തൃശൂര്‍: തൃശൂര്‍ തോട്ടപ്പടിയില്‍ ബസ് മറിഞ്ഞ് 16 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ് വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

മുന്നില്‍ പോകുകയായിരുന്ന ബൈക്കിന് ഇടിക്കാതിരിക്കാന്‍ വെട്ടില്ല ബസ് ഡിവൈഡറില്‍ കയറി സര്‍വീസ് റോഡിലേക്ക് തിരിയുകയായിരുന്നു. ബസില്‍ ആകെ 16 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് സ്ത്രീകളുടെ പരിക്ക് ഗുരുതരമാണെന്ന റിപ്പോര്‍ട്ടുണ്ട്. ഡ്രൈവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സൂര്യ ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്.
Recommended Video

തൃശ്ശൂർ മണ്ണുത്തിയിൽ വീണ്ടും വാഹനാപകടം; അന്തർസംസ്ഥാന ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്












Click it and Unblock the Notifications