തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടോള്‍ കമ്പനിയും ബസ് തൊഴിലാളികളും വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ല, തൃശൂര്‍-വരന്തരപ്പിള്ളി കല്ലൂര്‍ റൂട്ടില്‍ ബസ് സമരം തുടരുന്നു, ദുരിതത്തിലായി യാത്രക്കാര്‍

  • By Desk
Google Oneindia Malayalam News

പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ ബസുകള്‍ക്ക് പ്രത്യേക ട്രാക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. തൃശൂര്‍ വരന്തരപ്പിള്ളി കല്ലൂര്‍ റൂട്ടിലെ ബസുകളാണ് രണ്ട് ദിവസമായി പണിമുടക്കുന്നത്. ഞായറാഴ്ച ബസുടമകളുമായി പുതുക്കാട് പോലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ടോള്‍ കമ്പനി അധികൃതര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു.

<strong>രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല; രാഹുലിന്റെ പേരിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ നാണിപ്പിക്കുന്നതെന്ന് എസ്ഡിപിഐ! </strong>രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല; രാഹുലിന്റെ പേരിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ നാണിപ്പിക്കുന്നതെന്ന് എസ്ഡിപിഐ!

നിലവിലുള്ള പോലെ ബസുകള്‍ സര്‍വീസ് നടത്തണമെന്ന പോലീസിന്റെ ആവശ്യം ബസ് ഓപ്പറേറ്റേഴ്‌സ് അംഗീകരിച്ചില്ല.ഇതോടെ തിങ്കളാഴ്ചയും സമരം തുടരാനാണ് സാധ്യത. ട്രാക്ക് അനുവദിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്ന് ബസ് തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശമില്ലാതെ ബസുകള്‍ക്ക് മാത്രമായി ട്രാക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ടോള്‍ കമ്പനി.

Thrissur

ദേശീയപാത അതോറിറ്റിയുടെ ഉത്തരവുകള്‍ കൃത്യമായി പാലിക്കാത്ത ടോള്‍ കമ്പനി പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാന്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയാണെന്ന് ബസ് തൊഴിലാളികള്‍ ആരോപിച്ചു. വേനലവധി ആരംഭിച്ചതോടെ ടോള്‍ പ്ലാസയില്‍ ഗതാഗതകുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബസുകള്‍ക്ക് ടോള്‍ പ്ലാസ കടന്നു പോകാന്‍ ഏറെ സമയം എടുക്കേണ്ടിവരും.

നിലവില്‍ ആറ് മിനിറ്റിലധികം കാത്തുകിടന്നാണ് ബസുകള്‍ ടോള്‍ പ്ലാസ കടക്കുന്നത്. ഈ സമയം വീണ്ടെടുക്കാന്‍ മത്സരോട്ടം നടത്തേണ്ടിവരുന്നതായും തൊഴിലാളികള്‍ പറഞ്ഞു. ടോള്‍ പ്ലാസ കമ്പനിയുടെയും ബസ് ജീവനക്കാരുടെയും കടുംപിടുത്തത്തില്‍ ദുരിതമനുഭവിക്കുന്നത് യാത്രക്കാരാണ്.കെഎസ്ആര്‍ടിസി ബസുകള്‍ കുറവ് സര്‍വീസ് നടത്തുന്ന ഈ റൂട്ടില്‍ സ്വകാര്യ ബസുകളാണ് ആശ്രയം.

രണ്ട് ദിവസമായി തുടരുന്ന പണിമുടക്ക് യാത്രക്കാരെ ഏറെ ബാധിച്ചിട്ടുണ്ട്.നിലവില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളാണ് അധിക സര്‍വീസ് നടത്തുന്നത്.65 ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടിലെ ബസ് സമരം അധികൃതര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അതേസമയം ഒന്നര പതിറ്റാണ്ടായിട്ടും വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ജനങ്ങളെ വിഡ്ഡികളാക്കിയ ദേശീയപാത അതോറിറ്റിയുടെയും, നിര്‍മാണ കമ്പനിയുടെയും നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തില്‍ പന്നിയങ്കര ടോള്‍ പ്ലാസക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തും.

രാവിലെ 9 ന് പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും ഒരുലക്ഷം പേര്‍ ഒപ്പിട്ട് നല്‍കിയ ഭീമഹര്‍ജിയുടെ കോപ്പി ടോള്‍ പ്ലാസയില്‍ ഒട്ടിച്ച് പ്രതിഷേധിക്കും. തുടര്‍ന്ന് പ്രതിഷേധ സമ്മേളനവും നടത്തും. വാഹന ഉടമകളും, പാതയോര നിവാസികളും പങ്കെടുക്കുമെന്ന് ജനകീയവേദി ഭാരവാഹികളായ ചെയര്‍മാന്‍ ബോബന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജിജോ അറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

ആറുവരിപ്പാത നിര്‍മാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഈ പാതയില്‍ അപകടത്തില്‍ മരിച്ച 58 പേരുടെ ജീവന് നിര്‍മാണ കമ്പനി മറുപടി പറയണമെന്നും, അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്നും അല്ലാത്ത പക്ഷം കൊലക്കുറ്റത്തിന് കമ്പനിക്കെതിരെ കേസെടുക്കണമെന്നും ജനകീയവേദി ആവശ്യപ്പെട്ടു.

Thrissur
English summary
Bus strike continue in Thrissur-Varandarappilly- Kallooor route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X